|    Mar 29 Wed, 2017 1:26 am
FLASH NEWS

കാട്മൂടിയ കൂരാരി റോഡ് അപകട ഭീഷണിയാവുന്നു

Published : 13th January 2016 | Posted By: SMR

ഇരിക്കൂര്‍: വളവുകള്‍ക്കു പുറമേ ഇരു ഭാഗങ്ങളും കാടുമൂടിയതോടെ കൂരാരി റോഡ് അപകട ഭീഷണിയാവുന്നു. ഇരിക്കൂര്‍ പാലം മുതല്‍ ആയിപ്പുഴ ജങ്ഷന്‍ വരെ ഒരു വര്‍ഷത്തിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ ജീവനാണ് ഇവിടെ നഷ്ടമായത്.
20 മീറ്ററോളം താഴ്ചയില്‍ ചെങ്കല്‍ പാറ ഇടിച്ചു നിര്‍മിച്ച റോഡില്‍ രണ്ടു് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാന്‍ മാത്രമേ വീതിയുള്ളൂ.
റോഡിന്റെ ഇരുവശത്തും കാടു നിറഞ്ഞതോടെ സൈഡ് കൊടുക്കാനാവാതെ വാഹനങ്ങളും കാല്‍ നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
മുകള്‍ ഭാഗത്തു നിന്നും റോഡിലേക്ക് താഴ്ന്നു കിടക്കുന്ന മരകൊമ്പുകളും വാഹനങ്ങള്‍ക്കു ഭീഷണിയാവുന്നുണ്ട്. റോഡിന്റെ വളവ് നിവര്‍ത്തി ഡിവൈഡര്‍ സ്ഥാപിച്ച് ദുരന്തങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day