|    Sep 22 Fri, 2017 11:40 am
FLASH NEWS

കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നു

Published : 7th November 2016 | Posted By: SMR

ചെറുപുഴ: പെരിങ്ങോം, കരക്കാട്, കാനം, കൊരങ്ങാട് പ്രദേശങ്ങളില്‍ കാട്ടുമൃഗശല്യം രൂക്ഷമായി. നിരവധി കര്‍ഷകരുടെ മരച്ചീനി, ചേമ്പ്, ചേന, കാച്ചില്‍ ഉള്‍പ്പെടെ ഹൃസ്വകാല വിളകള്‍ മിക്കതും കാട്ടുപന്നിയും പെരുച്ചാഴിയും നശിപ്പിക്കുകയാണ്. കൊരങ്ങാട്ടെ കെ പി മുഹമ്മദിന്റെ അരയേക്കറോളം സ്ഥലത്തെ മരച്ചീനിയും ചേമ്പും കഴിഞ്ഞ രാത്രി കാട്ടുപന്നിക്കൂട്ടം ഉഴുതുമറിച്ചു.
അക്രമണകാരികളായ കാട്ടുപന്നികളെ ഭയന്ന് രാത്രികാലത്ത് വീടിന് പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്. ആള്‍താമസമില്ലാത്ത പറമ്പുകളിലെ കുറ്റിക്കാടുകളാണ് ഇവയുടെ ആവാസ കേന്ദ്രം.
അതിനാല്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് അറിയാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക