|    Jun 29 Thu, 2017 12:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴി വിറ്റ പൂജാരി അറസ്റ്റില്‍

Published : 18th June 2017 | Posted By: fsq

 

കാര്‍ഗണ്‍: കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്തിയ ക്ഷേത്രം പൂജാരിയെ വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോ അറസ്റ്റ് ചെയ്തു. ലോകേശ് ജാഗിര്‍ദാറാണ് അറസ്റ്റിലായത്. മൃഗഭാഗങ്ങള്‍ക്കൊണ്ട് ഇയാള്‍ പരമ്പരാഗത മരുന്നുകള്‍ നിര്‍മിക്കുകയും ദുര്‍മന്ത്രവാദം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ജാഗിര്‍ദാറെ കോടതി രണ്ടു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കൊണ്ടുണ്ടാക്കിയ മരുന്നുകള്‍ ജാഗിര്‍ദാര്‍ യുഎസ്, മലേഷ്യ, ജര്‍മനി, ആസ്‌ത്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ വിറ്റുവെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക