|    Jul 16 Mon, 2018 10:33 am

കാട്ടുപോത്തുകള്‍ ജനവാസ കേന്ദ്രത്തിലിറങ്ങി; ജനം ഭീതിയില്‍

Published : 29th September 2017 | Posted By: fsq

 

പെര്‍ള:  കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നു. മുന്‍ കാലങ്ങളില്‍ കാട്ടാനകൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടുപോത്തുകളും കര്‍ണാടക വനത്തില്‍ നിന്നിറങ്ങി അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി കൃഷിനശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ശക്തമായ മഴ പെയ്തിരുന്ന  അതിര്‍ത്തി പ്രദേശമായ ബെള്ളൂര്‍  നെട്ടണിഗെ ജാംബ്രി ഗുഹക്ക് സമീപം വിജനമായ സ്ഥലത്ത് പത്തോളം കാട്ടു പോത്തുകളാണ് ഇറങ്ങിയത്.  ബദിയടുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എന്‍മകജെ, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വ്യാപകമായി കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. കാട്ടു പോത്തിന് പുറമെ കാട്ടുപന്നി, കുരങ്ങ്, മുയല്‍, മയിലുകള്‍, കീരി എന്നിവയും കര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. രാത്രി കാലങ്ങളില്‍ കൃഷിയിടങ്ങളിലെത്തുന്ന പോത്തുകളെ തുരത്താന്‍ വഴിയില്ലാതെ കര്‍ഷകര്‍ ദുരിതത്തിലാണ്.ചിലര്‍ കൃഷിയിടങ്ങളില്‍ പ്ലാസ്റ്റിക് വലകളും മറ്റും കെട്ടി സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ടെങ്കിലും അവയേയും നശിപ്പിച്ചാണ് വന്യ മൃഗങ്ങള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. രാത്രി കാലങ്ങളില്‍ മാത്രം കൃഷിയിടങ്ങളില്‍ ഇറങ്ങാറുള്ള വന്യ മൃഗങ്ങള്‍ പകല്‍ സമയത്തും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയതോടെ ജനം ഭീതിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് സ്വര്‍ഗ്ഗ പാണാജെ റോഡിലെ ജനവാസ കേന്ദ്രത്തിലും പത്തോളം കാട്ട് പോത്തുകളെ കണ്ടെത്തിയിരുന്നു. പകല്‍ സമയത്തും വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങിയതോടെ അതിര്‍ത്തിയിലെ ജനങ്ങളും ഭീതിയിലാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍പോകാന്‍ പോലും പറ്റുന്നില്ലെന്ന് പരാതിയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss