|    Mar 25 Sat, 2017 3:15 pm
FLASH NEWS

കാട്ടുപന്നി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു

Published : 27th June 2016 | Posted By: SMR

പന്തളം: പെരുമ്പുളിക്കല്‍ ദേവരു ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളില്‍ കാട്ടുപന്നി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. ക്ഷേത്രത്തിനു സമീപത്തായി പൗവ്വത്തുമലയില്‍ ഏക്കറു കണക്കിനു ഭൂമി കാടു പിടിച്ചു കിടക്കുന്നത് ഇത്തരം ജിവികള്‍ക്കു സഹായകരമാണ്.
പെരുമ്പുളിക്കല്‍, പ്ലാംതോട്ടത്തില്‍ സുകുമാരക്കുറുപ്പ്, കര്‍ഷകശ്രീ അവാര്‍ഡു ജേതാവായ വരിക്കോലില്‍ മോഹനന്‍പിള്ള, ചരിഞ്ഞകാലായില്‍ വിജയനാഥക്കുറുപ്പ്, പൗര്‍ണമിയില്‍ നന്ദകുമാര്‍, കുളത്തിന്റെകിഴക്കേതില്‍ ഗണേഷ് തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. ഏകദേശം അമ്പതിനായിരത്തലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി കര്‍ഷകര്‍ പറയുന്നു. വാഴ, ചേന, ചേമ്പ്, കിഴങ്ങ്, കാച്ചില്‍, ഇഞ്ചി മുതലായ കാര്‍ഷിക വിളകളെല്ലാം രണ്ടാഴ്ചക്കാലമായി നശിപ്പിക്കപ്പെട്ടു വരുന്നു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കല്‍ സ്ഥലം സന്ദര്‍ശിക്കുകയും പന്തളം കൃഷിഭവന്‍ അധികാരികളെയും റാന്നി ഡിഎഫ്ഒയെയും വിവരം അറിയിക്കുകയും ചെയ്തു.

(Visited 58 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക