|    Jul 19 Thu, 2018 5:25 pm
FLASH NEWS

കാട്ടുപന്നിശല്യം; ചെമ്പ്ര ആദിവാസികോളനിക്കാര്‍ ദുരിതത്തില്‍

Published : 21st September 2017 | Posted By: fsq

 

എടക്കര: കാട്ടുപന്നിശല്ല്യം പോത്തുകല്‍ പഞ്ചായത്തിലെ ചെമ്പ്ര ആദിവാസി കോളനിക്കാര്‍ ദുരിതത്തില്‍. വനത്തില്‍ നിന്നുറമിറങ്ങുന്ന കാട്ടുപന്നിക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതാണ് ആദിവാസികളെ ദുരിത്തിലാക്കിയിരിക്കുന്നത്. കോളനിയിലെ സുരേഷ്, അനീഷ്, വാസു, രാജേഷ്, കറുത്തോന്‍ തുടങ്ങി നിരവധി കര്‍ഷകരുടെ കുലയ്ക്കാറായ നേന്ത്രവാഴകളാണ് ഒരു മാസത്തിനിടയില്‍ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. മൂന്ന് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ടാണ് സെമ്പ്ര ആദിവാസി കോളനി സ്ഥിതി ചെയ്യുന്നത്. വനാതിര്‍ത്തിയില്‍ കിടങ്ങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും കിടങ്ങ് ഇടിഞ്ഞ് തൂര്‍ന്നിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ക്കൂടിയാണ് വന്യമൃഗങ്ങള്‍ കോളനിയിലെത്തുന്നത്. കിടങ്ങ് തകര്‍ന്ന ഭാഗങ്ങളിലൂടെ കാട്ടാനകളും കോളനിയിലിറങ്ങി വിളകള്‍ നശിപ്പിച്ചിരുന്നു. ഇപ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട് എന്നാല്‍ കാട്ടുപന്നികളെ തടയുക അസാധ്യമാണെന്ന് കോളനിക്കാര്‍ പറയുന്നു. കാട്ടുപന്നികളുടെ ആക്രമണംമൂലം വന്‍ നഷ്ടമാണ് കോളനിയിലെ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss