|    Oct 19 Thu, 2017 11:56 pm

കാട്ടുപന്നിശല്യം; കര്‍ഷകര്‍ ദുരിതത്തില്‍

Published : 29th October 2016 | Posted By: SMR

എടക്കര: കാട്ടുപന്നിശല്യത്താല്‍ എടക്കര മേഖലയിലെ കര്‍ഷകര്‍ ദുരിതത്തില്‍. എടക്കര പഞ്ചായത്തിലെ പൊട്ടന്‍തരിപ്പ, ഉദിരകുളം, മണക്കാട്, ഉണിച്ചന്തം, താന്നിമൂല തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് പന്നിശല്ല്യം മൂലം ദുരിതത്തിലായിരിക്കുന്നത്. മൂപ്പെത്താറായ കപ്പ, ചേമ്പ്, ചേന, കാച്ചില്‍, വാഴ തുടങ്ങിയ വിളകളാണ് പന്നികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊട്ടന്‍തരിപ്പയിലെ പാഴൂപ്പള്ളില്‍ എബ്രഹാമിന്റെ കൃഷിയിടത്തിലിറങ്ങിയ പന്നികള്‍ കപ്പ, ചേമ്പ് തുടങ്ങിയ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. പാഴൂപ്പള്ളില്‍ ഡൊമിനിക് മാത്യു, പറമ്പില്‍ നടരാജന്‍, നല്ലംതണ്ണി ലക്ഷംവീട് മുക്കിലെ സറഫ് തുടങ്ങി നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളും പന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടങ്ങള്‍ക്ക് ചുറ്റും കമ്പികൊണ്ട് വേലി കെട്ടിയിട്ടുണ്ടെങ്കിലും വേലിക്കടിയില്‍ക്കൂടി കടന്നാണ് പന്നികള്‍ കൃഷി നശിപ്പിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റും വായ്പയെടുത്താണ് മിക്ക കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്. വന്യമൃഗ ശല്ല്യം തടയുന്നതിന് വനംവകുപ്പിന്റെ ഭാഗത്ത് നിന്നു നടപടിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക