|    Oct 23 Mon, 2017 12:45 am

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകനു പരിക്ക്‌

Published : 5th August 2017 | Posted By: fsq

 

കോന്നി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്. കൊക്കാത്തോട് കോട്ടാംപാറ മാമ്മൂട്ടില്‍ കുഞ്ഞുമോന്‍ (51) നാണ് പരിക്കേറ്റത് കഴിഞ്ഞ ദിവസം വൈകീട്ട് വനത്തോടു ചേര്‍ന്നുള്ള പറമ്പില്‍ ആടിനെ തീറ്റിക്കൊണ്ടിരിക്കെ കാട്ടുപന്നിയുടെ ആക്രമത്തിനിരയായത്. ഇയാളെ ഇന്നലെ രാവിലെ പ്രാഥമിക ചികില്‍സ നല്‍കി കൊക്കാത്തോട്ടില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊക്കാത്തോട്ടിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പരിക്കേറ്റാലും, രോഗങ്ങള്‍ മൂര്‍ച്ചിച്ചാലും സന്ധ്യയായാല്‍ ചികില്‍സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമല്ല. വാഹന സൗകര്യങ്ങള്‍ ഇല്ലാത്ത ആദിവാസി കോളനിയിലടക്കമുള്ളവര്‍ക്ക് എത്രയും വേഗം കോന്നിയിലെയും, പത്തനംതിട്ടയിലെയും സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ എത്താന്‍ കഴിയാത്തതുമൂലം പലരുടെയും ജീവന്‍ പോലും രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഇവിടുത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയവും,സൗകര്യങ്ങളും വര്‍ധിപ്പിച്ചും ,രാത്രി കാലങ്ങളില്‍ കൂടി ചികില്‍സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറായില്ലങ്കില്‍                  പലരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലന്നും നാട്ടുകാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക