|    Oct 21 Sun, 2018 4:31 am
FLASH NEWS

കാട്ടുപന്നികള്‍ കൂട്ടമായെത്തി;വന്‍തോതില്‍ കൃഷി നശിപ്പിച്ചു

Published : 12th September 2017 | Posted By: fsq

 

താമരശ്ശേരി: കാട്ടു പന്നികള്‍ കൂട്ടമായി എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. കട്ടിപ്പാറ പയോണയിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. ചമല്‍ ഇറക്കല്‍ അബുവിന്റെ 1500 ഓളം ലാത്തി ചേമ്പ്( വന്‍ ചേമ്പ്) ആണ് കഴിഞ്ഞ ദിവസസങ്ങളില്‍ കാട്ടു പന്നിക്കൂട്ടമെത്തി വ്യാപകമായി നശിപ്പിച്ചത്. ഒന്നര ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.മാതൃകാ കര്‍ഷകനായ അബു അഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തുവരുന്നത്. ഇത്തരത്തിലുള്ള 2500 ലധികം  ചേമ്പുകളും വാഴയും കപ്പയും പച്ചക്കറിയുമാണ് അബു ഇവിടെ കൃഷി ചെയ്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കപ്പ കൃഷി നശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു കിലോ മീറ്ററോളം അകലെ അമരാട് വന ഭൂമിയില്‍ നിന്നാണ് ഇവ കര്‍ഷകരുടെ കൃഷിയിടത്തിലെത്തുന്നതെന്ന് കൃഷിക്കാര്‍ പറയുന്നു. വന്‍ തുക വായ്പയെടുത്താണ് പലരും കൃഷിയിറക്കുന്നത്. വിളവെടുപ്പിനു പാകമായി വരുന്നതോടെ കര്‍ഷകരുടെ പ്രതീക്ഷ തകര്‍ത്തു കാട്ടു പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. പല കര്‍ഷകരും ഇതിനോടകം കാര്‍ഷിക മേഖലയില്‍ നിന്നും ഒഴിവായി. വന ഭൂമിയോട് ചേര്‍ന്ന് സോളാര്‍ വേലി സ്ഥാപിക്കണമെന്ന കര്‍ഷകരുടെ മുറവിളിക്ക് ഇതുവരെ ഒരു ഫലവുമുണ്ടായിട്ടില്ല. വന്‍ കടബാധ്യത വരുന്നതോടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലായി മാറുന്നു.കര്‍ഷകര്‍ക്ക് വിള നശീകരണത്തിനു നഷ്ട പരിഹാരവും ലഭിക്കാറില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss