|    Aug 18 Sat, 2018 8:26 am
FLASH NEWS
Home   >  Editpage  >  Second edit  >  

കാട്ടുതീ

Published : 9th August 2018 | Posted By: kasim kzm

അമേരിക്കയിലെ കാലഫോര്‍ണിയയില്‍ അഗ്നിശമനപ്രവര്‍ത്തകര്‍ വലിയ പ്രതിസന്ധിയിലാണ്. ചരിത്രത്തില്‍ ഇതുവരെ കാണാത്തവിധത്തിലുള്ള ശക്തമായ കാട്ടുതീയാണ് ഇത്തവണ പ്രദേശത്തെങ്ങും പടര്‍ന്നുപിടിച്ചത്. രണ്ടാഴ്ചയിലേറെയായി അഗ്നിശമനപ്രവര്‍ത്തകര്‍ കാട്ടുതീയുമായി പോരാടുകയാണ്. ഇതിനകം ആറുലക്ഷം ഏക്കറിലധികം പ്രദേശത്ത് കാട്ടുതീ പടര്‍ന്നുപിടിച്ചതായി അധികൃതര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലും മറ്റു പ്രദേശങ്ങളിലും സമീപ വര്‍ഷങ്ങളില്‍ അതിഗുരുതരമായ വിധത്തിലാണ് വേനല്‍ക്കാലത്ത് കാട്ടുതീ വ്യാപിച്ചത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഗ്രീസില്‍ ഉണ്ടായ കാട്ടുതീയില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. തീയില്‍ നിന്നു രക്ഷപ്പെടാന്‍ പലരും കടലിലേക്ക് എടുത്തുചാടി.
കാട്ടുതീ നിയന്ത്രിക്കാന്‍ മുന്‍കാലത്ത് ഉപയോഗിച്ചുവന്നിരുന്ന പല വിദ്യകളും ഇപ്പോള്‍ ഫലിക്കുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. വനമേഖലയില്‍ ബഫര്‍ സോണുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഒരു പരിഹാരമാര്‍ഗം. പക്ഷേ, ഇപ്പോള്‍ കൊടും ചൂടില്‍ ആകാശത്തിലൂടെ തീജ്വാലകള്‍ സഞ്ചരിക്കുകയാണ്. പച്ചമരങ്ങള്‍ പോലും രക്ഷയില്ലാതെ നിന്നു കത്തുന്നു.
എന്താണ് ഇത്ര കടുത്ത കാട്ടുതീക്ക് കാരണം എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന വരള്‍ച്ച. പലയിടത്തും മഴ കിട്ടിയിട്ടു കാലമേറെയായി. അതിനു പുറമെ വേനലില്‍ കാലാവസ്ഥയിലുണ്ടായ മാറ്റം. ഇപ്പോള്‍ അമിത താപനമാണു സംഭവിക്കുന്നത്. വരള്‍ച്ചയും ചൂടും വേനല്‍ക്കാറ്റും ചേര്‍ന്ന് കാട്ടുതീ ഒരു ഭയാനകമായ പ്രതിഭാസമായി മാറുകയാണ് ലോകമെമ്പാടും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss