|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Editpage  >  Second edit  >  

കാട്ടുതീ

Published : 7th December 2018 | Posted By: kasim kzm

അമേരിക്കന്‍ സംസ്ഥാനമായ കാലഫോര്‍ണിയയില്‍ ഈ നൂറ്റാണ്ട് പിറന്നതിനുശേഷം കാട്ടുതീ കാരണം നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്. വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിക്കുന്നുവെങ്കിലും യഥാര്‍ഥ കാരണം ആഗോള താപനമാണ്. യുഎസില്‍ 1984ലും 2015ലും ഉണ്ടായ കാട്ടുതീയില്‍ പാതിയും ഭൂമിക്ക് ചൂട് കൂടിയതുകൊണ്ട് ഉണ്ടായതാണ്. പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും വനങ്ങളും സമീപത്തുള്ള വാസസ്ഥലങ്ങളും അഗ്നിക്കിരയായിരുന്നു.
വ്യവസായ പൂര്‍വഘട്ടത്തില്‍നിന്ന് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയാല്‍ കാട്ടുതീ ഇരട്ടിയാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നത്. വെളിമ്പ്രദേശങ്ങള്‍ കൃഷിയിടങ്ങളാവുന്നതിനനുസരിച്ച് തീ പടരുന്ന സംഭവങ്ങള്‍ കുറഞ്ഞുവരുന്നുവെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചൂട് കൂടിയ, ഉണങ്ങിയ ഭൂഖണ്ഡമായ ആഫ്രിക്കയില്‍ 1998നും 2015നും ഇടയില്‍ കാട്ടുതീ കുറഞ്ഞതിന്റെ കാരണം വെളിമ്പ്രദേശങ്ങള്‍ കൃഷിഭൂമിയായി മാറിയതും കൂടുതല്‍ കൃത്യമായ ഭൂരേഖകള്‍ ഉണ്ടായതുമാണ്. സ്ഥിരതാമസക്കാര്‍ക്കാണ് കാട്ടുതീ തടയുന്നതില്‍ കൂടുതല്‍ താല്‍പര്യം കാണുക. കാട്ടുതീ കാരണം വര്‍ഷംതോറും മൂന്നുലക്ഷത്തിലധികം ആളുകള്‍ പുകമൂലം മരിക്കുന്നുണ്ട്. അതു തടയുന്ന പദ്ധതികളും വിജയിച്ചുവരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss