|    Mar 23 Thu, 2017 5:59 pm
FLASH NEWS

കാട്ടുചേനപ്പൂവ് ഭക്ഷിച്ച കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം

Published : 6th October 2016 | Posted By: Abbasali tf

മാനന്തവാടി: കാട്ടുചേനപ്പൂവ് ഭക്ഷിച്ച ഏഴു കുട്ടികളെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാവലി ഗവ. യുപി സ്‌കൂളിലെ രണ്ട്, നാല്, അഞ്ച് ക്ലാസുകളിലെ ആഷിഖ് (9), സിബില (7), സാദിഖ് (10), റെനീഷ് (10), ഫിദാന്‍ (9), ഫാസില്‍ (9), സുഹൈല്‍ (9) എന്നീ വിദ്യാര്‍ഥികളെയാണ് ശാരീരികാസ്വസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണ സമയത്തെ ഇടവേളയില്‍ മൈതാനത്തിന് സമീപത്ത് നിന്നാണ് കുട്ടികള്‍ കാട്ടുചേനപ്പൂവ് ഭക്ഷിച്ചത്. അമോര്‍ഫോഫാലസ് സില്‍വാറ്റികസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കാട്ടുചേനയുടെ പൂവ് ഔഷധഗുണമുള്ളതാണെങ്കിലും നേരിട്ട് കഴിച്ചാല്‍ വിഷാംശമുള്ളതായതിനാല്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാവും. പഴുത്ത ഫലങ്ങളാണ് കുട്ടികള്‍ തിന്നത്. ഉടന്‍ തന്നെ വായയും തൊണ്ടയും അസഹ്യമായി ചൊറിയുകയും ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടുകയും ചെയ്ത കുട്ടികളെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക