|    Aug 20 Sun, 2017 10:48 pm
FLASH NEWS

കാട്ടിലേക്കില്ലെന്ന് ഉറപ്പിച്ച് കാട്ടാനക്കൂട്ടം

Published : 24th October 2016 | Posted By: SMR

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് നാല് മാസമായി ദുരിതം വിതക്കുന്ന കാട്ടാനക്കൂട്ടം കാട് കയറില്ലെന്നുറപ്പിച്ചിരിക്കുകയാണ്. പകല്‍ ഉള്‍ഭാഗത്തേക്ക് നീങ്ങുന്ന സംഘം വൈകുന്നേരമായാല്‍ ജനവാസ മേഖലയിലേക്കിറങ്ങും. ഇഷ്ട ഭക്ഷണമാകട്ടെ കുലച്ച നേന്ത്രവാഴകളും. നാല് മാസമായി നെട്ടോടമോടുന്ന നാട്ടുകാരും ആനകളെ കാട് കയറ്റാനാവാതെ തോല്‍വിയറിഞ്ഞ വനം വകുപ്പിനും മുന്നിലൂടെയാണ് കുടുംബവും കുട്ടികളുമായി കാട്ടാനകളുടെ വരവ്. പുലര്‍ച്ചയോടെ മടങ്ങുകയും ചെയ്യും. ഇനി കൃഷിയിറക്കാനില്ലെന്ന് തത്തേങ്ങലത്തെ കര്‍ഷകര്‍ നിറ കണ്ണോടെ പറയുമ്പോള്‍ കാട്ടാനകള്‍ക്ക് മുന്നില്‍ അടിപതറി നില്‍ക്കുകയാണ് മണ്ണാര്‍ക്കാട്ടേ മലയോര മേഖല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക