|    Feb 21 Tue, 2017 11:08 am
FLASH NEWS

കാട്ടിലെ തടി, മന്ത്രിയുടെ ക്ഷേത്രം: കുടുംബക്ഷേത്രത്തിനായി ജയരാജന്‍ ആവശ്യപ്പെട്ടത് 50 കോടിയുടെ തേക്ക്

Published : 21st October 2016 | Posted By: G.A.G

ep jayarajan

തിരുവനന്തപുരം :  മന്ത്രിയായിരിക്കേ ഇപി ജയരാജന്‍ ഇരുണാവിലുള്ള തന്റെ കുടുംബക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയ്ക്കായി 1200 ക്യൂബിക് മീറ്റര്‍ തേക്ക്് വനംവകുപ്പിനോട് ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. വ്യവസായ മന്ത്രിയായിരിക്കേ വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ജയരാജന്‍തേക്ക് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആരോപണം. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്.
ജയരാജന്റെ കത്ത് ലഭിച്ച വനംമന്ത്രി ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിഎഫ് ഓ ഇക്കാര്യം പരിശോധിച്ച് കണ്ണവം വനത്തില്‍ ഇത്ര തേക്ക് ലഭ്യമാണോ എന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാല്‍ കണ്ണവം വനത്തില്‍ ഇത്രയ്ക്ക്് തേക്ക് ലഭ്യമല്ലെന്നും ഭീമമായ തുകയാണ് ഇത്രയും തേക്കിന് വിലവരികയെന്നും ഉണ്ടെങ്കില്‍ത്തന്നെ അങ്ങിനെ സൗജന്യമായി നല്‍കാന്‍ ചട്ടമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തേക്ക് നല്‍കാനാവില്ലെന്ന് വനം വകുപ്പ് ജയരാജനെ അറിയിക്കുകയായിരുന്നു. തേക്ക് നല്‍കാനാവില്ലെന്ന് വനം മന്ത്രി
ജയരാജന്റെ ബന്ധുക്കള്‍ അടങ്ങിയ ട്രസ്റ്റിന് കീഴിലുള്ളതാണ് ക്ഷേത്രം.50 കോടി രൂപയോളം വിലവരുന്ന ഇത്രയധികം തേക്ക് സൗജന്യമായി നല്‍കാനാവില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. സൗജന്യമായി ഇത്തരത്തില്‍ മരം നല്‍കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 351 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക