|    Oct 18 Wed, 2017 1:20 pm
FLASH NEWS

കാട്ടിക്കുളത്തെ ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയായി

Published : 2nd October 2017 | Posted By: fsq

 

കാട്ടിക്കുളം: ആര്‍ക്കും ഉപകാരമില്ലാതെ കാട്ടിക്കുളത്തെ ഹൈമാസ്റ്റ് ലൈറ്റ.് മുന്‍മന്ത്രി പി കെ ജയലക്ഷ്മിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച രണ്ടര ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ലൈറ്റാണ് നോക്കുകുത്തിയായത്. രണ്ടുമാസമായി ലൈറ്റ് കത്തുന്നില്ല. ഇതു കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍. കാട്ടിക്കുളത്ത് സ്വകാര്യ ഭൂമിയിലാണ് ലൈറ്റ് സ്ഥാപിച്ചിരുന്നത്. പരിസരം കാടുമൂടിയത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഒരു വര്‍ഷം മുമ്പ് പോലിസ് ഔട്ട് പോസ്റ്റിനു സമീപത്തേക്ക് മാറ്റിസ്ഥാപിച്ചത്. വൈദ്യുതി കണക്ഷന്‍ ലഭിച്ച് ഏകദേശം മൂന്നു മാത്രം മാത്രമാണ് ലൈറ്റ് പ്രകാശിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് ജനോപകാരപ്രദമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക