|    Jun 25 Sun, 2017 5:41 pm
FLASH NEWS

കാട്ടാന ശല്ല്യം; ജനങ്ങള്‍ ഗ്രാമം വിട്ടൊഴിയുന്നു

Published : 9th November 2016 | Posted By: SMR

കുളത്തൂപ്പുഴ: കാട്ടാനഭീതിയി ല്‍ ഒരുഗ്രാമത്തിലെ ജനങ്ങള്‍ പ്രദേശം വിട്ടൊഴിയാന്‍ തയ്യാറെടുക്കുന്നു. കുളത്തൂപ്പുഴ ഡാലികരിക്കം, മാത്രകരിക്കം പ്രദേശവാസികളാണ് ഇവിടെ വിട്ടൊഴിയാനായി തയ്യാറെടുപ്പു നടത്തുന്നത്. വന്യമൃഗങ്ങളുടെ നിരന്ത—രമായ ശല്യംകാരണം ഇവിടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരുനൂറ്റാണ്ടിലേറെകാലം തലമുറകളായി ജീവിച്ചുവന്ന ഇവിടെ വിട്ടൊഴിഞ്ഞ് പോകാതിരിക്കാന്‍ നിര്‍വാഹമില്ലെന്നാണ് ഇവര്‍ പറയുന്നത്. വനംവകുപ്പ് ചിലഭാഗങ്ങളില്‍ സോളാര്‍ വേലി നിര്‍മിച്ച് നല്‍കിയിട്ടുണ്ടെങ്കിലും കാട്ടാനക്കൂട്ടമെത്തി കൃഷിനശിപ്പിക്കുന്നത് തുടര്‍ന്നുവരുകയാണ്. കഴിഞ്ഞദിവസം ഡാലികരിക്കം, മാത്രകരിക്കം പ്രദേശങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് കാട്ടാനക്കൂട്ടം വരുത്തിയത്. അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനിലൂടെ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണമെങ്കില്‍ നിരവധി കടമ്പകള്‍ താണ്ടിയാലേ കഴിയൂയെന്ന അവസ്ഥയാണ്. കൃഷി ഓഫിസറുടേയും, വനംവകുപ്പിന്റേയും, വില്ലേജോഫിസറുടേയും സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ഷകന്‍ തന്നെ നേരിട്ട് അക്ഷയകേന്ദ്രങ്ങളിലെത്തിച്ചാലേ അപേക്ഷ നല്‍കാന്‍ കഴിയൂവെന്നതുകാരണം വളരെയറെ ബുദ്ധിമുട്ടുകളാണ് കര്‍ഷകന്‍ നേരിടുന്നത്. വനം വകുപ്പ് ഈ പ്രദേശത്ത് താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണ.് പഞ്ചായത്തിന്റെ സഹകരണത്തോടെ ഇവരെ മാറ്റി  പുനരധിവസിപ്പിക്കാനുള്ള അപേക്ഷകള്‍ സ്വീകരിച്ചുവരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക