|    Sep 25 Mon, 2017 11:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവം: നാലുപേര്‍ അറസ്റ്റില്‍

Published : 31st July 2016 | Posted By: SMR

പുല്‍പ്പള്ളി: ചെതലയം റേഞ്ചില്‍ കാപ്പിക്കുന്നിലെ കൃഷിയിടത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ നാലു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വേലിയമ്പം ചെറുവള്ളി ചീക്കണ്ണന്റെ മകന്‍ പത്മനാഭന്‍ എന്ന വിജയന്‍ (48), കോളറാട്ടുകുന്ന് അനിയങ്ങാട് പത്മനാഭന്റെ മകന്‍ എ പി പ്രദീപ് (34), കളനാടിക്കൊല്ലി കാര്യമ്പാതിക്കുന്ന് മുണ്ടക്കുറ്റി തമ്പിയുടെ മകന്‍ എം ടി മണി (39), വേലിയമ്പം അനിയക്കോട്ട് കൃഷ്ണന്‍ ചെട്ടിയുടെ മകന്‍ ബാലഗോപാലന്‍ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് ഒമ്പതു തിരകള്‍, 13 കാലി കെയ്‌സ്, ഓലപ്പടക്കം, ഈയക്കട്ട, ഹെഡ്‌ലൈറ്റ്, വാക്കത്തികള്‍, മാന്‍കൊമ്പുകള്‍, തോക്ക്, 10 കിലോഗ്രാം വെടിമരുന്ന് എന്നിവ പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തില്‍ വേട്ടയ്ക്ക് പോവുന്നതിനിടെ മുന്നില്‍പ്പെട്ട ആനയെ വെടിവയ്ക്കുകയായിരുന്നെന്നാണ് ഇവരുടെ മൊഴി.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കാപ്പിക്കുന്നിലെ കൃഷിയിടത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുല്‍ അസീസ്, റേഞ്ചര്‍ സജികുമാര്‍, നെയ്ക്കുപ്പ ഫോറസ്റ്റര്‍ മുസ്തഫ സാദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക