|    Jan 20 Fri, 2017 3:06 am
FLASH NEWS

കാട്ടാന ഭീഷണി തടയാന്‍ നടപടിയില്ല; ആദിവാസികള്‍ വനം വകുപ്പ് ഓഫിസ് ഉപരോധിച്ചു

Published : 9th July 2016 | Posted By: SMR

അടിമാലി: കാട്ടാനകളുടെ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ആദിവാസികള്‍ കൂമ്പന്‍പാറ റേഞ്ച് ഓഫിസ് ഉപരോധിച്ചു.നെല്ലിപാറ, ചാറ്റുപാറ, കൊരങ്ങാട്ടി തുടങ്ങിയ കുടികളില്‍ നിന്നുള്ള നൂറോളം വരുന്ന ആളുകളാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ ഉപരോധിച്ചത്. സ്ത്രീകളടക്കമുള്ളവര്‍ അകത്ത് കയറി കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്ന് റേഞ്ച്
ഓഫിസറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ വനപാലക സംഘം ആനയെ ഓടിക്കാമെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്തുന്നത് സംബന്ധിച്ച് വകുപ്പ് തലത്തില്‍ റിപോര്‍ട്ട് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെ മൂന്ന് മണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു. തുടര്‍ന്ന് റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനപാലക സംഘം ആളുകളോടൊപ്പം കുടികളിലെത്തി ആനയെ ഓടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പഞ്ചായത്തംഗം ശ്രീജ ജോര്‍ജ്, എം എസ് ശശി, ജില്ലാ കമ്മിറ്റി അംഗം ജോണ്‍ ബൈനോ, വി ബി മോഹനന്‍, മോനായി, ടി എസ് നാരായണന്‍, ബിനുമോന്‍ ഡോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക