|    Jan 17 Tue, 2017 10:49 pm
FLASH NEWS

കാട്ടാന കാടിറങ്ങി; ഭീതിയോടെ തൊഴിലാളികള്‍

Published : 28th November 2015 | Posted By: SMR

മുണ്ടക്കയം: വനത്തില്‍ നിന്നു നാട്ടിലെത്തിയ കാട്ടാന വനാതിര്‍ത്തിയിലെ വീട് ഭാഗികമായി തകര്‍ത്തു. കുപ്പക്കയം താഴെ പതിയത്തില്‍ വീട്ടില്‍ പി കെ മോഹനന്റെ ഉടമസ്ഥതയില്‍ പഴയ കൊമ്പകുത്തിയിലുള്ള വീടാണ് കാട്ടാന ഭാഗീകമായി തകര്‍ത്തത്.
വീടിന് സമീപത്തെ കക്കൂസ് പൂര്‍ണമായും തകര്‍ത്തു. ശബരിമല തീര്‍ത്ഥാടന കാലമെത്തിയതോടെ കാല്‍നടയായി ശബരിമലയിലേക്കു പോവുന്ന ശബരിമല തീര്‍ത്ഥാടകര്‍ ഈ വനത്തിലെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി വനത്തില്‍ നിന്നു കാട്ടാന നാട്ടിലിറങ്ങിയിരുന്നു.
വന്യമൃഗങ്ങളുടെ അക്രമണത്തില്‍ നിന്നു രക്ഷനേടാന്‍ വനതിര്‍ത്തി മേഖലയില്‍ സൗരോര്‍ജ വേലികളും കിടങ്ങുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികാരികള്‍ക്കു പലതവണ പരാതി നല്‍കിയെങ്കിലും ശ്രമം വിഫലമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതു തോട്ടം തൊഴിലാളികളില്‍ ഭീതി പരത്തിയിരിക്കുകയാണ്. ശബരിമല വനാതിര്‍ത്തി പങ്കിടുന്ന ടിആര്‍ ആന്റ് ടി എസ്റ്റേറ്റില്‍ ജോലിയെടുക്കുന്ന തൊഴിലാളികളാണ് ഭീതിയോടെ അന്തിയുറങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക