|    Mar 25 Sat, 2017 3:25 pm
FLASH NEWS

കാട്ടാന ആക്രമണം: വീട്ടമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളി ജങ്ഷന് സമീപം കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശോഭന(55)യുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന വനംമന്ത്രി കെ രാജു അറിയിച്ചു. ആനമൂളി ജങ്ഷനില്‍ ആനക്കെട്ടി റോഡിനു സമീപത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. പാല്‍ വാങ്ങി വീട്ടിലേക്കു വരുകയായിരുന്ന ശോഭനയെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ക്കായി 25,000 രൂപയുടെ അടിയന്തര സഹായം നല്‍കി.

ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായി വനംവകുപ്പ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു സംബന്ധിച്ച് ഡിഎഫ്ഒ യോട് മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടു.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക