|    Jul 25 Tue, 2017 8:01 am
FLASH NEWS

കാട്ടാന ആക്രമണം: നഷ്ടപരിഹാരം നല്‍കണം-എസ്ഡിപിഐ

Published : 20th October 2016 | Posted By: SMR

ചിറ്റാര്‍: നീലിപിലാവില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ ആദിവാസി കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ കോന്നി മണ്ഡലം ജനറല്‍ സെക്രട്ടറി ചിറ്റാര്‍ സുബൈര്‍ പറഞ്ഞു. പാലക്കല്‍ രാഘവന്റെ വീട് കാട്ടാനയുടെ ആക്രമണത്തില്‍ പൂര്‍ണമായി തകരുകയും അയല്‍വാസി സരോജിനിയുടെ കൃഷിയിടം നശിപ്പിക്കുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഭീതിയോടെ കോളനീ നിവാസികള്‍ കഴിയുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. വനം വകുപ്പിന്റെ അനാസ്ഥക്കെതിരേ ശക്തമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക