|    May 23 Tue, 2017 8:23 pm
FLASH NEWS

കാട്ടാന ആക്രമണം: ജനകീയ കൂട്ടായ്മ റോഡ് ഉപരോധിച്ചു

Published : 7th September 2016 | Posted By: SMR

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളി, ചിറപ്പാടം പ്രദേശങ്ങളിലെ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ ആനക്കട്ടി റോഡ് ഉപരോധിച്ചു. രാവിലെ ഒമ്പതോടെയാണ് ഉപരോധം ആരംഭിച്ചത്.
കാട്ടാനകളുടെ ആക്രമണത്തില്‍ കൃഷി നാശവും ജീവനും നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് റോഡ് ഉപരോധിച്ചത്. മാസങ്ങളായി ദിവസവും കാട്ടാനക്കൂട്ടമെത്തി കൃഷി ഇടങ്ങള്‍ ചവിട്ടിമെതിച്ച് വന്‍ നാശനഷ്ടം വരുത്തുകയാണ്.
കാട്ടാനക്കൂട്ടത്തെ തുരത്തുവാന്‍ അധികൃതര്‍ മൗനം പാലിക്കുന്നതാണ് ജനക്കൂട്ടത്തെ രോഷാകുലരാക്കിയത്. തിങ്കളാഴ്ച രാത്രിയും കാട്ടാനക്കൂട്ടമെത്തിയിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രാഹാം സംഭവസ്ഥലത്ത് എത്തി  ഉപരോധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഇന്ന് രാവിലെ 10ന് ഡിഎഫ്ഒ ഓഫിസില്‍ നടക്കുന്ന യോഗത്തില്‍ പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പിന്‍മേല്‍ ആണ് ഉപരോധം അവസാനിച്ചത്. ഉപരോധ സമരത്തിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സാവിത്രി, പഞ്ചായത്തംഗം ടി കെഫൈസല്‍, എം ഉണ്ണീന്‍, ചന്ദ്രന്‍ ആന മൂളി, വിനോദ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day