|    Jul 22 Sun, 2018 2:35 pm
FLASH NEWS

കാട്ടാനശല്യം: സൗരോര്‍ജ വേലികളും ട്രഞ്ച് നിര്‍മാണവും ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

Published : 9th September 2017 | Posted By: fsq

 

പാലക്കാട്: സൗരോര്‍ജ വേലികളും ട്രെഞ്ചിങ്ങ് നിര്‍മാണവും ഊര്‍ജ്ജിതമാക്കാനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബു നിര്‍ദ്ദേശിച്ചു. കാട്ടാന ആക്രമണത്തെ തുടര്‍ന്ന് വിളനാശം വന്നവര്‍ക്ക് നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. അടിക്കാടുകള്‍ വെട്ടാനും നിര്‍മാണം പൂര്‍ത്തിയാക്കിയ ഫെന്‍സിങ്ങുകള്‍ സൂക്ഷിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കാട്ടാന പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു കലക്്ടര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. യോഗത്തി ല്‍ പങ്കെടുത്ത പഞ്ചായത്ത് പ്രതിനിധികള്‍, കര്‍ഷകര്‍, പാടശേഖരസമിതി പ്രതിനിധികള്‍ എന്നിവരുടെ അഭിപ്രായപ്രകാരം 15നുള്ളില്‍ അട്ടപ്പാടി-മണ്ണാ ര്‍ക്കാട് മേഖലയില്‍ എസ്എംഎസ് അലര്‍ട്ട് സംവിധാനം സജ്ജമാക്കുമെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഉറപ്പു നല്‍കി.ജനവാസകേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുന്ന അക്രമോത്സുകരായ കാട്ടാനകളെ തിരിച്ച് കാട്ടിലേക്കയക്കാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണമെന്ന് കെ വി വിജയദാസ് എംഎല്‍എ ആവശ്യപ്പെട്ടു. ആനകളുടെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള കടന്ന് വരവ് തടയാന്‍ വയനാട്ടില്‍ നിന്നുള്ള പ്രത്യേക വിദഗ്ധ സംഘത്തെ കൊണ്ട് വന്ന് തുടര്‍ച്ചയായ ആസൂത്രിത പ്രവര്‍ത്തനങ്ങളോടെ അകറ്റുന്ന മാര്‍ഗം ഫലപ്രദമാണെന്ന്് അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാടെന്ന പോലെ പാലക്കാട് വനംവകുപ്പ് ഡിവിഷനിലും ദ്രുതകര്‍മസേന കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. സേനയില്‍ അംഗബലം കുറവുണ്ടെങ്കില്‍ അതു സംബന്ധിച്ച ജില്ല കലക്ടര്‍ക്ക് രേഖ മൂലം സമര്‍പ്പിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരോട് എംഎല്‍എ ആവശ്യപ്പെട്ടു. വാളയാര്‍, മലമ്പുഴ, പാങ്ങോട്, ഇരുമ്പന്‍ചോല, കല്ലടിക്കോട്, പാലക്കയം ഭാഗങ്ങളിലെ സൗരോര്‍ജ വേലി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ എംഎല്‍എ നിര്‍ദേശിച്ചു. കാട്ടാനകളെ ഉപദ്രവിച്ച് തിരിച്ചയ ക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് എംഎല്‍എ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss