|    Oct 24 Tue, 2017 1:23 pm
FLASH NEWS

കാട്ടാനശല്യം; നൂല്‍പ്പുഴ വനാതിര്‍ത്തിയിലെ കര്‍ഷകര്‍ ദുരിതത്തില്‍

Published : 18th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴയിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകര്‍ കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടി. പാടശേഖരങ്ങളിലെ ഏക്കര്‍കണക്കിന് നെല്‍കൃഷിയാണ് കാട്ടാനകള്‍ ചവിട്ടിമെതിക്കുന്നത്. പഞ്ചായത്തിലെ വനത്തോട് ചേര്‍ന്നുകിടക്കുന്ന കല്ലൂര്‍, പണപ്പാടി, കാളിച്ചിറ, കോളൂര്‍, കരടിമാട്, തേക്കുപറ്റ പാടശേഖരങ്ങളിലാണ് തുടര്‍ച്ചയായി കാട്ടാനകളിറങ്ങുന്നത്. ഇരുട്ടുന്നതോടെ സമീപത്തെ വനത്തില്‍ നിന്നു കൂട്ടമായി ഇറങ്ങുന്ന കാട്ടാനാകള്‍ ഒരു കിലോമീറ്ററോളം ദൂരം സഞ്ചാരിച്ചാണ് വയലുകളില്‍ എത്തുന്നത്്. ഇഞ്ചി, വാഴ അടക്കമുള്ള കൃഷികള്‍ ചവിട്ടിയും തിന്നും നശിപ്പിക്കുന്നതും പതിവാണ്. കതിര്‍ വരാറായ നെല്‍ച്ചെടികളാണ് വ്യാപകമായി കാട്ടാനക്കൂട്ടം തിന്നുനശിപ്പിക്കുന്നത്. കല്ലൂര്‍ മേഖലയിലെ പാടശേഖരങ്ങളില്‍ നെല്‍കൃഷിയിറക്കിയ 40ഓളം കര്‍ഷകരുടെ 20 ഹെക്റ്ററോളം നെല്‍കൃഷിയാണ് ഇതിനകം കാട്ടാനകള്‍ നശിപ്പിച്ചു. കാട്ടാനയെ തുരത്താനായി നാട്ടുകാര്‍ വനാതിര്‍ത്തിയില്‍ തീകൂട്ടി കാവലിരിന്നിട്ടും കാര്യമില്ലാതായി. നെല്‍വയലുകളില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടങ്ങളെ തുരത്തുന്നതില്‍ വനംവകുപ്പും പരാജയമാണെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കാട്ടാനശല്യത്തിന് പരിഹാരമുണ്ടാക്കാന്‍ പ്രദേശത്തെ കര്‍ഷകര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ആനശല്യം തുടരുകയാണങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ഇവര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക