|    Sep 24 Sun, 2017 8:53 am

കാട്ടാനശല്യം: ജീവന്‍രക്ഷാ സമരവുമായി കിസാന്‍ ജനത

Published : 15th July 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങളെ കാട്ടാനശല്യത്തില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്ത് ഒമ്പതിനു കലക്ടറേറ്റ് പടിക്കല്‍ ജീവന്‍രക്ഷാ സമരം എന്ന പേരില്‍ 24 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം നടത്താന്‍ കിസാന്‍ ജനത ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 40 ശതമാനത്തോളം വനമുള്ള ജില്ലയിലെ ജനവാസമേഖലകളില്‍ 75 ശതമാനവും വന്യജീവി ഭീഷണിയിലാണ്. ഇതിനകം അനേകം പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശം ഉണ്ടായി. സഹികെട്ട ജനങ്ങള്‍ നിരവധി സമരങ്ങള്‍ ചെയ്തിട്ടും വന്യജീവികള്‍ നാട്ടിലിറങ്ങുന്നതു തടയുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു യോഗം  ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക