|    Jun 25 Sun, 2017 4:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാട്ടാനയെ വെടിവച്ച് കൊന്ന സംഭവം: പ്രധാന പ്രതി പിടിയില്‍

Published : 26th October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതി വനംവകുപ്പിന്റെ പിടിയിലായി. കുപ്പാടി നാലാംമൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തിലാണ് പ്രതി പുല്‍പ്പള്ളി കുളത്തിങ്കല്‍ ഷാജി(48)യെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ നായ്ക്കട്ടി നൂല്‍പ്പുഴ പഞ്ചായത്ത് ഓഫിസിന് സമീപം വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെയ് 29നാണ് ആന വെടിയേറ്റ് ചരിഞ്ഞത്. അഞ്ചുമാസത്തിനു ശേഷമാണ് മുഖ്യപ്രതി പിടിയിലായത്. കുറിച്യാട് റെയ്ഞ്ചില്‍ നാലാംമൈലില്‍ സംസ്ഥാനപാതയായ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡരികില്‍ പുലര്‍ച്ചെ കാട്ടാനയെ വെടിയേറ്റ് ചരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു.
15 വയസ്സ് പ്രായമുള്ള പിടിയാനയാണ് വെടിയേറ്റ് ചരിഞ്ഞത്. പള്ളിവയല്‍ ചുണ്ടാട്ട് ബേബി(55), പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ്(സഞ്ചു-23), പള്ളിവയല്‍ പുതുക്കുടി ഷാജി(35) എന്നിവരെ സംഭവത്തില്‍ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. കോടാലി ഷിജു, കല്ലുവയല്‍ നെബു, നായ്ക്കട്ടി ജുനൈസ് എന്നിവര്‍ ഒളിവിലാണെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു.
വയനാട് വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ അജിത് കെ രാമന്‍, എസ് ഹീരലാല്‍, കെ ആര്‍ കൃഷ്ണദാസ്, ആര്‍ വിനോദ്, അനില്‍കുമാര്‍, പി വി സുന്ദരേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്‌

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക