|    Nov 21 Tue, 2017 7:38 pm
FLASH NEWS

കാട്ടാനയെ തുരത്താന്‍ താപ്പാനകള്‍ ആനയിറങ്കലില്‍

Published : 8th August 2017 | Posted By: fsq

 

രാജാക്കാട്: ആനയിറങ്കല്‍ മേഖലയില്‍ വീണ്ടും കാട്ടാനയുടെ അക്രണം രൂക്ഷമായതോടെ നാശം വിതയ്ക്കുന്ന മുറിവാലന്‍ കൊമ്പനെ കാട്ടിലേക്ക് തുരത്തുന്നതിനായി കേരളത്തിലെ പേരുകേട്ട താപ്പാനകളെ ആനയിറങ്കലില്‍ എത്തിച്ചു. കോന്നി സോമന്‍, കോട്ടൂര്‍ മണിയന്‍ എന്നീ ആനകളെയാണ് ആനയിറങ്കലില്‍ എത്തിച്ചിരിക്കുന്നത്.മുമ്പ് പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ തമിഴ്‌നാട്ടില്‍ നിന്നും താപ്പാനകളെ എത്തിച്ച് വിരട്ടിയോടിക്കുന്നതിനുശ്രമം നടത്തിയിരുന്നു. ഒരുകുഞ്ഞടക്കമുള്ള നാലോളം വരുന്ന കാട്ടാനക്കൂട്ടത്തെ താപ്പാനകള്‍ വിരട്ടി മതികെട്ടാന്‍ ചോലയിലേക്ക് കയറ്റി വിട്ടിരുന്നു. ഇതിനുശേഷം ഇവ കാടിറങ്ങിയിട്ടുമില്ല. എന്നാല്‍ ഒറ്റക്കൊമ്പനെ കാട്ടില്‍ കയറ്റിവിടാനുള്ള ശ്രമം പാഴായതോടെ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ താപ്പാനകളെ തിരിച്ചയക്കുകയും ചെയ്തു. ഇതിനുശേഷം കഴിഞ്ഞ ദിവസങ്ങളില്‍ ആനയിറങ്കലിലും മുള്ളംതണ്ടിലും കാട്ടാന വ്യാപാകമായി നാശം വിതച്ചതോടെയാണ് വനംവകുപ്പ് കേരളത്തിലെ നിന്നുള്ള താപ്പാനകളെ ആനയിറങ്കലില്‍ എത്തിച്ചിരിക്കുന്നത്. 1964 വാരിക്കുഴില്‍ വീഴ്ത്തി പിടികൂടിയതാണ് ഈ താപ്പാനകളെ. പ്രത്യോക പരിശീലനം നേടിയ ഇവ ഇതിന് മുമ്പ് നിരവധിയായ കാട്ടാനകളെ പിടികൂടുകയും കാട്ടിലേക്ക് തുരത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ശ്രമം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് അധികൃതര്‍. അക്രമകാരിയായ കാട്ടാന നില്‍ക്കുന്ന സ്ഥലം കണ്ടെത്തിയാല്‍ താപ്പാനകളെ എത്തിച്ച് കൊമ്പനെ കാടുകയറ്റാനുള്ള നടപടികള്‍ ആരംഭിക്കും. കാട്ടില്‍ കയറ്റി വിടാന്‍ കഴിയാത്ത സഹചര്യമുണ്ടായാല്‍ മയക്കുവെടിവച്ച് വീഴ്ത്തി പിടികൂടി താപ്പാനയുടെ സഹായത്തോടെ കോന്നി ആനത്തൊട്ടിയിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിയും സ്വീകരിക്കുമെന്നാണ് അറിയിന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക