|    Jun 19 Tue, 2018 10:45 am
FLASH NEWS

കാട്ടാനയെ കണ്ടു ഭയന്നോടിയ വിദേശവനിതയ്ക്ക് പരിക്കേറ്റു

Published : 2nd August 2017 | Posted By: fsq

 

കുമളി: തേക്കടി വനമേഖലയ്ക്കുള്ളിലെ ട്രക്കിംഗിനിടെ കാട്ടാനയെ കണ്ടു ഭയന്നോടിയ  വിദേശ വനിതയായ വിനോദ സഞ്ചാരിക്ക്  പരിക്കേറ്റു.  ഇറ്റലി മിലാനോ സ്വദേശി മോണിക്കാ പിലാട്ടോ (56) യ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച  രാവിലെ ഏഴുമണിയോടെ  തേക്കടി ചെവടലോ ഭാഗത്തു വച്ചായിരുന്ന സംഭവം. ഭര്‍ത്താവും മകളുമൊത്ത് വനത്തില്‍ ട്രക്കിങ് നടത്തുന്നതിനിടെ കാട്ടാനയെ കണ്ടു വിരണ്ടോടിയതിനെ തുടര്‍ന്ന്  മുഖത്തും  നടുവിനും പരുക്കേറ്റു. ഇവര്‍ വനത്തിനുള്ളിലൂടെ നടക്കുന്നതിനിടെ ആനയെക്കണ്ടിരുന്നു. ഇതിനിടെ വനത്തിനുള്ളില്‍ വെച്ച് ഒരു വേഴാമ്പല്‍  ശബ്ദമുണ്ടാക്കിയതോടെ കാട്ടാന വിരണ്ടോടുകയായിരുന്നു. പാഞ്ഞു വന്ന  കാട്ടാനയെ കണ്ടു മോണിക്ക ഉള്‍പ്പെടെയുള്ളവരും പ്രാണ രക്ഷാര്‍ഥം പല സ്ഥലങ്ങളിലേക്ക് ഓടി. ഇതിനിടയിലാണ് ഇവര്‍ പരിക്കേറ്റത്. ഇതിനിടെ ഇവരോടൊപ്പമുണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍ കൂടിയായ ആദിവാസി ഗൈഡ് ഇവിടെ കിടന്നിരുന്ന ഒരു മരച്ചില്ല എടുത്ത് നിലത്ത് പല തവണ അടിച്ച് ശബ്ദമുണ്ടാക്കിയതോടെ ഇവര്‍ക്കു നേരെയെത്തിയ ആന പിന്തിരിഞ്ഞതോടെയാണ് ദുരന്തം ഒഴിവായത്. പിന്നീട്  ഇവര്‍ കുമളി  പ്രാഥമിക  ആരോഗ്യത്തില്‍ ചികിത്സ തേടി . സംഭവ സമയത്തു  വനം വകുപ്പ്  വാച്ചര്‍  ഒപ്പമുണ്ടായിരുന്നു .തേക്കടിയിലെ  സ്വകാര്യ ഹോട്ടലിലാണ്  ഇവര്‍  താമസിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss