|    Jan 17 Tue, 2017 4:51 pm
FLASH NEWS

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു

Published : 8th October 2016 | Posted By: Abbasali tf

അങ്കമാലി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇല്ലിത്തോട് തൊട്ടിപ്പറമ്പില്‍ വിജയാനന്ദനെ (23) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടനാട് ഫോറസ്റ്റ് റേഞ്ചിന്റെ കീഴില്‍ ചേലത്തോടിന് സമീപം വനമധ്യത്തിലൂള്ള റോഡിലൂടെ ഏര്‍മുഖത്തുള്ള ക്യാംപ് ഷെഡ്ഡിലേക്ക് അരിയും മറ്റുസാധനങ്ങളും കൊണ്ട് ബൈക്കില്‍ പോവുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം. ബൈക്കിന്റെ പിറകില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്ന വാച്ചര്‍ എം എസ് മോഹനന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍ പോവുന്ന സമയത്ത് പെട്ടെന്ന് മുമ്പിലേക്ക് വന്ന ആന ആദ്യം ബൈക്ക് തട്ടിവീഴ്ത്തി. തുടര്‍ന്നാണ് വിജയാനന്ദന് ആനയുടെ ചവിട്ടേറ്റത്. ആക്രമണത്തിന് ശേഷം ബൈക്ക് എടുത്ത് എറിഞ്ഞ ആന കാട്ടിലേക്ക് ഓടിപ്പോയി. വിജയാനന്ദന്റെ ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്ന് സര്‍ജന്‍ ഡോ. ബിനു അലക്‌സ് പറഞ്ഞു. ഒരു മാസം വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക