|    Jul 16 Mon, 2018 8:19 pm
FLASH NEWS

കാട്ടാനയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്

Published : 4th August 2017 | Posted By: fsq

 

മാനന്തവാടി: ജനവാസകേന്ദ്രമായ പയ്യംപള്ളിയില്‍ കാട്ടാനയിറങ്ങി. ആനയുടെ ആക്രമണത്തില്‍ പ്രദേശവാസികളായ നാലുപേര്‍ക്ക് പരിക്കേറ്റു. പയ്യംപള്ളി സ്വദേശികളായ മുട്ടത്ത് കുടിയില്‍ ജെയിംസ് (55), കുഴിവാഴക്കാലയില്‍ ടൈറ്റസ് (45), പാട്ടുപ്പാറ സണ്ണി (45), വാഴയില്‍ മോന്‍സി (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുല്ല് മുറിക്കാന്‍ പോയ ജെയിംസിനെ രാവിലെ ഏഴോടെ മലയില്‍ പീടിക കനാലിന് സമീപത്തു വച്ച് ആന ആക്രമിക്കുകയായിരുന്നു. ഇയാളുടെ നെഞ്ച്, വയര്‍, കാല്‍മുട്ട് എന്നിവിടങ്ങളിലാണ് പരിക്ക്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജെയിംസിനെ ആക്രമിക്കുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണാണ് മറ്റ് രണ്ടുപേര്‍ക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെ കുറുവാദ്വീപിലെ വനത്തില്‍ നിന്നു മുട്ടങ്കര വഴിയെത്തിയ കൊമ്പന്‍ പയ്യംപള്ളിയിലെ സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളില്‍ തമ്പടിക്കുകയും വ്യാപക കൃഷിനാശം വരുത്തുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് മാനന്തവാടി സിഐ പി കെ മണി, എസ്‌ഐ രതീഷ് തെരുവത്ത് പീടികയില്‍, തൃശ്ശിലേരി സെക്ഷന്‍ ഫോറസ്റ്റര്‍ പി കെ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസും വനപാലകരും കൊമ്പനെ തുരത്തി കാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടയില്‍ പലതവണ ആന ജനങ്ങള്‍ക്കു നേരെ തിരിഞ്ഞത് ഭീതിപരത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനു ശേഷവും കാട്ടാനയെ തുരത്താന്‍ കഴിഞ്ഞിട്ടില്ല. രാത്രിയിലും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ് സ്ഥലത്തെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss