|    Nov 20 Mon, 2017 1:08 am
FLASH NEWS

കാട്ടാനയും കുരങ്ങുകളും കൃഷി നശിപ്പിക്കുന്നു ; കാപ്പുംകടവിലെ കര്‍ഷകര്‍ക്കു ദുരിതം

Published : 2nd August 2017 | Posted By: fsq

 

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാപ്പുംകടവ് പ്രദേശത്ത് കാട്ടാനയും കുരങ്ങും ഇറങ്ങി വ്യാപകമായ തോതില്‍ കൃഷിനാശം വരുത്തുന്നതിനാല്‍ മേഖലയിലെ കര്‍ഷകര്‍ക്കു ദുരിതം. ആറളം വന്യജീവി സങ്കേതത്തോടു ചേര്‍ന്നുകിടക്കുന്ന കാപ്പുംകടവില്‍ ബാവലി പുഴ കടന്നാണ് ആനകള്‍ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ഇറങ്ങി ബാബു എന്നയാളുടെ നാലേക്കര്‍ സ്ഥലത്തെ പൈനാപ്പിള്‍ കൃഷിയില്‍ ഒരേക്കര്‍ സ്ഥലത്തെ കൃഷി നശിപ്പിച്ചു. ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നി ന്നും കടമെടുത്ത് കൃഷി നടത്തി ജീവിതം കഴിയുന്ന ഇയാ ള്‍ക്ക് കനത്ത നാശമാണ് ആനകള്‍ വരുത്തിയത്. ഹംസ ഹാജിയുടെ റബര്‍ മരങ്ങളും നശിപ്പിച്ചു. കാട്ടാനശല്യത്തിന് പുറമെ കുരങ്ങുകളുടെ ശല്യവും രൂക്ഷമാണ്. ഈ പ്രദേശത്തെ തെങ്ങുകളില്‍ നിന്നു വ്യാപകമായ തോതില്‍ തേങ്ങകള്‍ കുരങ്ങിന്‍ കൂട്ടം പറിച്ചിടുന്നതിനാല്‍ തേങ്ങകള്‍ കിട്ടാത്ത അവസ്ഥയാണ്. കൂടാതെ മേഖലയില്‍ മലമാനുകളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. മാനുകള്‍ റബര്‍ മരങ്ങളുടെ തോല്‍ കാര്‍ന്നുതിന്നുന്നതിനാല്‍ മരങ്ങള്‍ ഉണങ്ങുന്ന അവസ്ഥയിലാണ്. മേഖലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് പുഴക്കര ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ വി സത്താര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക