|    Feb 23 Thu, 2017 1:21 pm
FLASH NEWS

കാട്ടാനക്കൂട്ടം ഇറങ്ങി; നിരവധി കൃഷിയിടങ്ങള്‍ തരിശാക്കി

Published : 22nd November 2016 | Posted By: SMR

രാജാക്കാട്: ശാന്തന്‍പാറ പേത്തൊട്ടിയില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ഞായറാഴ്ച്ച രാത്രി എട്ടോടെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ അഞ്ചോളം വരുന്ന കാട്ടാനകളെ ഉള്‍വനത്തിലേയ്ക്കു തുരത്തിയോടിക്കുന്നതിനിടെ പ്രദേശവാസികളായ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്ത ശേഖരിക്കാനെത്തിയ പ്രാദേശിക വാര്‍ത്താ ചാനല്‍ റിപോര്‍ട്ടറും ഒപ്പമുണ്ടായിരുന്ന വനം വകുപ്പിന്റെ ഗാര്‍ഡും ആനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി അഞ്ചു മണിക്കൂറോളം മരത്തിനു മുകളില്‍ കഴിഞ്ഞു. പ്രദേശത്തെ ഏലം, കുരുമുളക്, കൊക്കോ, വാഴ, കപ്പ തുടങ്ങി കൃഷികളുള്‍പ്പെട്ട നിരവധി കൃഷിയിടങ്ങള്‍ ആനക്കൂട്ടം ചവിട്ടി മെതിച്ചു. ആളുകള്‍ ജാഗ്രത പുലര്‍ത്തിയതുകൊണ്ട് വീടുകള്‍ക്കു നേരെ ആക്രമണം ഉണ്ടായില്ല. കാട്ടാന ശല്യം തടയാന്‍ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പേത്തൊട്ടി റോഡ് ഉപരോധിച്ച് വന പാലകരെയും പോലിസിനെയും തടഞ്ഞുംവെച്ചു.ഒരാഴ്ചയായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം നിലിനില്‍ക്കുന്നു. ഒരു കുട്ടിയാന  അടക്കം അഞ്ച് ആനകളാണു എത്തിയിരിക്കുന്നത്. മതികെട്ടാന്‍ ചോല വനം ഇറങ്ങി എത്തിയ ഇവ പ്രദേശത്ത് അങ്ങോളമിങ്ങോളമുള്ള കൃഷിയിടങ്ങള്‍ ചവിട്ടി മെതിക്കുകയായിരുന്നു.ജനങ്ങള്‍ പടക്കം പൊട്ടിച്ചും തീ കൂട്ടിയും ഒച്ച വച്ചും ഓടിക്കാന്‍ ശ്രമിച്ചെങ്കിലും അവറ്റകള്‍ പിന്തിരിഞ്ഞില്ല.ഇവയെ ഓടിക്കുന്നതിനുള്ള ശ്രമത്തിനിടെ വീണാണ് പലര്‍ക്കും പരിക്കേറ്റത്. ആനക്കൂട്ടം അക്രമം നടത്തുന്ന വിവരം പ്രദേശ വാസികള്‍ ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള  ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക