|    Oct 19 Thu, 2017 10:15 pm
FLASH NEWS

കാട്ടാനകളെ ഉള്‍വനത്തിലേക്ക് വിടാന്‍ വനം വകുപ്പ് ശ്രമം തുടരുന്നു

Published : 13th August 2017 | Posted By: fsq

 

ഒറ്റപ്പാലം: എട്ട് രാപ്പകല്‍ നാടിനെ വിറപ്പിച്ച മൂന്നംഗ കാട്ടാനക്കൂട്ടത്തെ കല്ലടികോടന്‍ വനമേഖലയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കടത്തിവിടാന്‍ വനംവകുപ്പിന്റെ ശ്രമം തുടരുന്നു. നാട്ടിലേക്ക് വീണ്ടും തിരിച്ചു വരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട്ടിലെ മുതുമലയില്‍ നിന്ന് കൊണ്ടുവന്ന ബൊമ്മന്‍, വസിം എന്നീ രണ്ട് കുങ്കിയാനകളെ വനാതിര്‍ത്തിയില്‍ നിറുത്തിയിട്ടുണ്ട്. ഇപ്പോള്‍ കാട്ടാനകള്‍ ധോണി വനമേഖലയിലാണ് നില്‍ക്കുന്നത്. ഇതിനിടെ ഇന്നലെ വീണ്ടും ദേശീയ പാതയോരത്തെ കുണ്ടുപറമ്പിലെ ചെറിയ കാട്ടിലേക്ക് കാട്ടാനകള്‍ എത്തിയതായി നാട്ടുകാര്‍ വനംവകുപ്പിന് വിവരം നല്‍കിയിരുന്നു. കുണ്ടുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശവും ആനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ റാപ്പിഡ് ഫോഴ്‌സും ഒലവക്കോട് സെക്ഷനിലെ വനപാലകരും ചേര്‍ന്നാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. വയനാട്, കോന്നി, ഫോറസ്റ്റ് സെന്‍ട്രല്‍  ഓഫിസേഴ്‌സ്, ഫോറസ്റ്റ് ഓഫിസേഴ്‌സ് തുടങ്ങിയ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകര്‍മ സേനകളും എലിഫന്റ് സ്‌ക്വോഡും അതത് റേഞ്ചുകളിലേക്ക് ഇന്നലെ മടങ്ങി. പ്രതികൂല ഘട്ടങ്ങളെ നേരിട്ടാണ് ജനവാസ മേഖലയില്‍ നിന്ന് ഏകദേശം അമ്പത് കിലോമീറ്റര്‍ ദൂരം നാട്ടുവഴികളിലൂടെ കാട്ടനകളെ കാടുകയറ്റാന്‍ തിരികെ കൊണ്ടുവന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക