|    Feb 27 Mon, 2017 7:43 pm
FLASH NEWS

കാട്ടാക്കട ഉപജില്ലാ ശാസ്‌ത്രോല്‍സവം സമാപിച്ചു

Published : 10th November 2016 | Posted By: SMR

കാട്ടാക്കട: വീരണകാവ് സ്‌കൂളില്‍ മൂന്ന് ദിവസമായി നടക്കുന്ന കാട്ടാക്കട ഉപജില്ലാ ശാസ്‌ത്രോല്‍സവം സമാപിച്ചു. ഗണിതം, പ്രവൃത്തി പരിചയം, പ്രദര്‍ശനം, സയന്‍സ് ഫെയര്‍, സാമൂഹിക ശാസ്ത്രം എന്നിവയില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 1500 ലേറെ വിദ്യാര്‍ഥികളാണ് മല്‍സരിച്ചത്. ഗണിതത്തില്‍ എല്‍പിയില്‍ വിളപ്പില്‍ സ്‌കൂളും യുപിയിലും ഹൈസ്‌കൂളിലും മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം സ്‌കൂളും, ഹയര്‍ സെക്കന്‍ഡറിയില്‍ പേയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളും ഒന്നാം സ്ഥാനം നേടി. പ്രവൃത്തി പരിചയത്തില്‍ എല്‍പിയില്‍ കര്‍മല മാതാ സ്‌കൂളും, യുപിയില്‍ കട്ടയ്‌ക്കോട് സെന്റ് ആന്റ്റനീസ് സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം സ്‌കൂളും ഹയര്‍ സെക്കന്‍ഡറിയില്‍ കുളത്തുമ്മല്‍ സ്‌കൂളും വിജയിച്ചു. പ്രദര്‍ശനത്തില്‍ എല്‍പിയില്‍ മാര്‍ത്താണ്ഡേശ്വരം സ്‌കൂളും യുപിയില്‍ കുളത്തുമ്മല്‍ സ്‌കൂളും ഹൈസ്‌കൂളില്‍ അന്തിയൂര്‍ക്കോണം ലിറ്റില്‍ ഫഌവര്‍ സ്‌കൂളും ഹയര്‍ സെക്കന്‍ഡറിയില്‍ പേയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളുമാണ് വിജയികള്‍. സയന്‍സ് ഫെയറില്‍ എല്‍പിയില്‍ കുളത്തുമ്മല്‍ എല്‍പി സ്‌കൂളും യുപിയില്‍ പൂവച്ചല്‍ സ്‌കൂളും ഹൈസ്‌കൂളില്‍ കുളത്തുമ്മല്‍ സ്‌കൂളും, ഹയര്‍ സെക്കന്‍ഡറിയില്‍ പേയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളും വിജയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day