|    Nov 19 Sun, 2017 6:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാട്ടാക്കടയില്‍ ബോംബുകള്‍ പിടികൂടി

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപി-സിപി—എം സംഘര്‍ഷം അരങ്ങേറിയ കാട്ടാക്കട പേയാട് നിന്നും ഉഗ്രസ്‌ഫോടന ശേഷിയുള്ള നാടന്‍ ബോംബുകള്‍ പോലിസ് കണ്ടെടുത്തു. സംഘപരിവാര പ്രവര്‍ത്തകന്‍ പേയാട് റാക്കോണത്തു വീട്ടില്‍ അരുണ്‍ ലാലിനെ(28)തിരേ മലയന്‍കീഴ് പോലിസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പരാതിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അഞ്ച് നാടന്‍ ബോംബാണ് പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. പിതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പോലിസ് വീട് പരിശോധിച്ചത്. സ്വന്തം പിതാവിനെ മര്‍ദിച്ചതിന്റെ പേരില്‍ ഒരു കേസും പ്രതിക്കെതിരേ നിലവിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക