|    Dec 12 Tue, 2017 4:36 am
FLASH NEWS

കാട്ടാക്കടയില്‍ അഞ്ച് വീടുകളില്‍ മോഷണശ്രമം

Published : 2nd July 2016 | Posted By: SMR

കാട്ടാക്കട: കാട്ടാക്കടയില്‍ മോഷണശ്രമ പരമ്പര. ഇന്നലെ പുലര്‍ച്ചെയാണ് കാട്ടാക്കട പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ചു വീടുകളില്‍ മോഷണശ്രമം ഉണ്ടായത്. തെക്കേവീട് ലെയിനില്‍ കൃഷ്ണന്‍കുട്ടി നായരുടെ അടച്ചിട്ടിരുന്ന വീട്ടില്‍ അപരിചിതനായ ആളെക്കണ്ട് അയല്‍വാസി പോലിസില്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് മോഷ്ടാവ് സ്ഥലത്തുനിന്നു മുങ്ങി. മുതിയാവിളയില്‍ റിട്ട. പോലിസ് ഉദ്യോഗസ്ഥനായ വിജയന്റെ വീട്ടിന്റെ വാതില്‍ പൊളിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതിനെത്തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
ചാരുപാറ വാനറത്തല കിഴക്കേക്കര പുത്തന്‍വീട്ടില്‍ വിജയകുമാരന്‍ നായരുടെ വീടിന്റെ ഗേറ്റ് തകര്‍ത്തു. അയല്‍വാസിയായ പരമേശ്വരന്‍ നായരുടെ വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അകത്തെ വാതില്‍ പൊളിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. സമീപത്തു താമസിക്കുന്ന ഉണ്ണിയുടെ മകള്‍ മിനിയുടെ വീട്ടിലും മുന്‍വശത്തെ വാതില്‍ പൊളിക്കുന്നതിടെ ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നു. അടുത്തടുത്ത സ്ഥലങ്ങളില്‍ അഞ്ചു വീടുകളിലായി മോഷണശ്രമം നടന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാത്രി 7ഓടെ കട്ടക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ട്രിക് വേള്‍ഡ് കംപ്യൂട്ടര്‍ ആന്റ് മൊബൈല്‍ ഷോപ്പില്‍ നിന്നു ഒമ്പതു മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. ഉടമ ഇല്ലാതിരുന്ന സമയം വാതില്‍ തകര്‍ത്താണ് മോഷണം നടന്നത്.
ഏകദേശം 18,000ഓളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ ബിപിന്‍ പറഞ്ഞു. പലപ്പോഴും മോഷണവും മോഷണശ്രമങ്ങളും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തന്നെ പോലിസ് തയ്യാറാവുന്നില്ല എന്ന പരാതിയും നാളുകളായി ഉണ്ട്. രാത്രികാല പട്രോളിങിനു മതിയായ പോലിസിെല്ലന്ന കാരണം പറഞ്ഞ് പലപ്പോഴും നടക്കുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക