|    Mar 27 Mon, 2017 4:20 pm
FLASH NEWS

കാട്ടാക്കടയിലെ കൈയേറ്റങ്ങള്‍ക്ക് അറുതിയായില്ല

Published : 25th August 2016 | Posted By: SMR

കാട്ടാക്കട: റോഡ് കൈയേറ്റവും അനധികൃത വഴിവാണിഭവും കൈയേറ്റവും ഒഴിപ്പിക്കുന്നതില്‍ റവന്യൂ അധികൃതര്‍ക്കു പിഴവ്. കലക്ടര്‍ നേരിട്ട് കാട്ടാക്കടയിലെത്തി നല്‍കിയ ഉത്തരവിനാണു ഫലം കാണാത്തത്. കഴിഞ്ഞ എട്ടിനാണു ജില്ലാ കലക്ടര്‍ കാട്ടാക്കടയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്തു പാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
20 വരെ സ്വന്തം നിലയ്ക്കു വ്യാപാരികള്‍ക്ക് ഒഴിഞ്ഞുപോവാം. ഇത് പാലിക്കാത്തവരെ 21ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോലിസും റവന്യൂ ഉദ്യോഗസ്ഥരും എത്തി ഒഴിപ്പിക്കുമെന്നായിരുന്നു യോഗ തീരുമാനം. ഇതനുസരിച്ച് ആര്‍ഡിഒ റോഡരികിലെ കൈയേറ്റങ്ങള്‍ അളന്നു നിജപ്പെടുത്തി കച്ചവടക്കാര്‍ക്കു നോട്ടീസ് നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കലക്ടര്‍ നിര്‍ദേശിച്ച സമയപരിധി അവസാനിച്ചിട്ടും ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങുമെത്തിയില്ല. ഇടതു ഭരണത്തിന്‍ കീഴിലുള്ള കാട്ടാക്കട പഞ്ചായത്തും എംഎല്‍എയും കലക്ടറുടെ ഉത്തരവിനെ മാനിച്ചതുമില്ല. കാട്ടാക്കടയില്‍ റോഡും നടപ്പാതയും കൈയേറി വഴിവാണിഭം നടത്തുന്നവര്‍ ദിനംപ്രതി കൂടി വരുന്നതുമൂലം കാല്‍നട യാത്രക്കാര്‍ക്കു നടപ്പാത ഉപയോഗിക്കാന്‍ കഴിയാതെവരികയും അപകടങ്ങള്‍ നടക്കുന്നതായും അതികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. അനധികൃത ഇറക്കുകളും വഴിയോര കച്ചവടവും കാരണം കാട്ടാക്കട പട്ടണത്തില്‍ കാല്‍നട യാത്ര പോലും ദുഷ്‌കരമാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാവുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day