|    Jul 21 Sat, 2018 1:50 am
FLASH NEWS

കാടിറങ്ങിയ ഒറ്റയാന്‍ നാടിനെ ഭീതിയിലാഴ്ത്തി

Published : 16th September 2017 | Posted By: fsq

 

എടക്കര: വനത്തില്‍ നിന്നുമിറങ്ങിയ ഒറ്റയാന്‍ വഴിക്കടവ് ആനമറിയില്‍ മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി. ആനമറി വാണിജ്യനികുതി, എക്‌സൈസ് ചെക്കുപോസ്റ്റുകള്‍ക്ക് സമീപം വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഒറ്റയാന്‍ വാഹനയാത്രക്കാരെയും ജനങ്ങളെയും, ചെക്കുപോസ്റ്റ് ജീവനക്കാരെയും, ഉദേ്യാഗസ്ഥരെയും മണിക്കൂറുകള്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചെക്കുപോസ്റ്റുകള്‍ക്ക് പിന്നിലുള്ള നാല് പനകള്‍ മ റിച്ചിട്ട് തിന്ന് തീര്‍ത്ത ശേഷം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഒറ്റയാന്‍ വനത്തിലേക്ക് കയറിയത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ആനമറിയിലെ വനം ചെക്കുപോസ്റ്റിന് പിന്നില്‍ മൂന്ന് ആനകളടങ്ങുന്ന കൂട്ടം നിലയുറപ്പിച്ചിരുന്നു. നേരം പുലര്‍ന്നപ്പോള്‍ രണ്ടെണ്ണം കാട് കയറി. എന്നാല്‍ കൂട്ടത്തിലെ ഒറ്റയാന്‍ കാട് കയറാന്‍ കൂട്ടാക്കിയില്ല. പത്തരയോടെ അന്തര്‍ സംസ്ഥാന പാത മുറിച്ച് ടകടന്ന ഒറ്റയാന്‍ വാണിജ്യ നികുതി, എക്‌സ്‌#ൈ ചെക്കുപോസ്റ്റുകള്‍ക്ക് പിന്നിലുള്ള പനകള്‍ കുത്തിമറിച്ചിടുകയായിരുന്നു. ആനയുടെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ രാത്രി ചെക്കുപോസ്റ്റിലെ ജീവനക്കാര്‍ കടുത്ത ഭീതിയിലാണ് നേരം വെളുപ്പിച്ചത്. രാവിലെ വഴിക്കടവ് വനം റെയ്ഞ്ച് ഓഫീസര്‍ ഷെരീന്റെ നേതൃത്വത്തില്‍ വനപാലകരും, എസ്.ഐ എം അഭിലാഷിന്റെ നേതൃത്വത്തില്‍ പോലിസും എത്തിയാണ് നാടുകാണിച്ചുരം വഴിയുള്ള വാഹനങ്ങളെയും, ജനങ്ങളെയും നിയന്ത്രിച്ചത്. ഒറ്റയാന്‍ അന്തര്‍ സംസ്ഥാന പാതയ്ക്ക് സമീപം കൂസലില്ലാലെ നിലയുറപ്പിച്ചതിനാല്‍ നൂറ് കണക്കിന് ആളുകളാണ് കാഴ്ചക്കാരായി എത്തിയത്. പനകള്‍ മറിച്ചട്ട് തിന്ന ശേഷം ഒറ്റയാന്‍ ആരെയും ഉപദ്രവിക്കാതെ കാട് കയറുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss