|    Feb 23 Fri, 2018 4:13 pm
FLASH NEWS

കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ്: പ്രതിഷേധവുമായി നാട്ടുകാര്‍

Published : 15th January 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ ബിവ്‌റേജസ് ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം. ബിവ് റേജ് കോര്‍പറേഷന്റെ തച്ചംമ്പാറ ദേശീയ പാതയിലുള്ള ഔട്ട് ലെറ്റ് കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപത്തേക്ക് മാറ്റുന്നതിലാണ് നാട്ടുകാരുടെ എതിര്‍പ്പ്. ഒരു കാരണവശാലും കാഞ്ഞിരപ്പുഴയില്‍ ബിവറേജ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഔട്ട് ലെറ്റ് മാറ്റുന്നതറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ്  തടിച്ചു കൂടിയത്. കെട്ടിടം പരിശോധിക്കാന്‍ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. ഇതാണ് ആളുകളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഉദ്യാനത്തിന് തൊട്ടു മുന്നില്‍ ഔട്ട് ലെറ്റ് ആരംഭിച്ചാല്‍ ഉദ്യാനത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലയ്ക്കും.പുളിക്കല്‍ സ്‌കൂളും ആശുപത്രിയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കാഞ്ഞിരപ്പുഴയില്‍ ഔട്ട് ലെറ്റ് തുടങ്ങാന്‍ പഞ്ചായത്തിനെ ആരും സമീപിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി കെ ഷംസുദ്ദീന്‍ പറഞ്ഞു. പഞ്ചായത്തിനെ സമീപിച്ചാലും അനുമതി നല്‍കില്ലെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തംഗങ്ങളായ റഫീഖ്, നുസ്‌റത്ത് , ചെറുകര ബേബി, ലിലിപ് കുമാര്‍, മണികണ്ഠന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss