|    Jul 23 Mon, 2018 3:20 pm
FLASH NEWS

കാഞ്ഞിരപ്പള്ളി 26ാംമൈലിനു സമീപം സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈയേറി

Published : 20th September 2017 | Posted By: fsq

 

കോട്ടയം: കോട്ടയം-കുമളി റോഡ് 26ാം മൈലിനു സമീപം സ്വകാര്യ വ്യക്തി സ്ഥലം കൈയേറി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലം ആണ് സ്വകാര്യ വ്യക്തി കൈയേറിയതാണെന്ന് വിവരാവകാശ രേഖ ലഭിച്ചത്. 2012 മാര്‍ച്ച് ഒമ്പതിന് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ മുഖേന പ്രസ്തുത പുറമ്പോക്ക് ഭൂമി അളന്നുതിരിച്ച് ദേശീയപാത വിഭാഗത്തിനു കൈമാറിയിരുന്നു. എന്നാല്‍ അന്നു മുതല്‍ ഈ വസ്തു സ്വകാര്യ വ്യക്തിയുടെ കൈവശത്തിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടും ഭൂമി ഏറ്റെടുക്കാനോ കൈയേറ്റം ഒഴിപ്പിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് പരാതികള്‍ നിരവധി ഉയര്‍ന്നിട്ടും ദേശീയപാതാ അധികൃതര്‍ അനാസ്ഥ തുടരുകയാണ്. കാഞ്ഞിപ്പള്ളി താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് പ്രകാരം ആകെ 0.101 ഹെക്ടര്‍ സ്ഥലമാണ് പുറമ്പോക്കായി സ്ഥിതി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം സബ് കോടതിയിലും ജില്ലാ കോടതിയിലും ഹൈക്കോടതിയിലും കേസ് നടന്നിരുന്നു. നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുവെന്ന കാരണം പറഞ്ഞാണ് ഈ പുറമ്പോക്ക് സ്ഥലം ഒഴിപ്പിക്കാത്തതെന്നാണ് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സ്ഥലം ശബരിമല ദേശീയപാത വികസന അതോറിറ്റിയുടെ പരിഗണനയിലുള്ളതും അപകട മേഖലയായി പ്രഖ്യാപിച്ചതുമാണ്. പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കുന്ന മുറയ്ക്ക് ആവശ്യമായ സ്ഥലം ല—ഭിക്കുമെന്നു പറഞ്ഞ് വികസന പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ നടത്താവുന്നതാണ്. 26ാം മൈലിനു സമീപം അപകടങ്ങള്‍ വര്‍ധിപ്പിക്കുമ്പോഴും റോഡ് വികസനത്തിനു ലഭിക്കേണ്ട സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ദിനം പ്രതി യാത്ര ചെയ്യുന്ന ഈ പാതയില്‍ കൈയേറ്റം ഒഴിപ്പിച്ചു കഴിഞ്ഞാല്‍ എന്‍എച്ച് 220ന് ആവശ്യത്തിനു വീതികിട്ടുകയും സുഗമമായി യാത്രചെയ്യാനാവുകയും ചെയ്യും. വിവരാവകാശ പ്രവര്‍ത്തകന്‍ നാസര്‍ കിണറ്റുകര നല്‍കിയ അപേക്ഷയിലാണ് ഇതു സംബന്ധിച്ച് മറുപടി ലഭിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss