|    Aug 23 Wed, 2017 7:10 pm
FLASH NEWS

കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ സ്ലാബ് ഉപേക്ഷിച്ചു

Published : 10th August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ പ്രവേശന കവാടത്തിലെ നടപ്പാതയില്‍ ഉപേക്ഷിച്ച സ്ലാബ് കാല്‍നടയാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. ഓടയുടെ മുകളില്‍ പുതിയ സ്ലാബുകള്‍ സ്ഥാപിച്ചതോടെ പഴയവ നടപ്പാതയില്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. തകര്‍ന്ന സ്ലാബുകളിലെ ഇരുമ്പു കമ്പികളില്‍ തട്ടി കാല്‍നടയാത്രക്കാര്‍ക്കു പരിക്കേല്‍ക്കുന്നതും പതിവാണ്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സ്ലാബ് മാറ്റാന്‍ തയ്യാറായിട്ടില്ല. ബസ് ഇറങ്ങി വരുന്ന റോഡിന്റെ വശത്താണ് സ്ലാബുകള്‍ കിടക്കുന്നത്. സ്ലാബുകള്‍ക്കിടയിലുള്ള വിടവും അപകടത്തിനു വഴിയൊരുക്കും. ഇടുങ്ങിയ വഴിയില്‍ ബസ് ഇറങ്ങി വരുന്ന സമയത്ത് യാത്രക്കാര്‍ക്കു സുരക്ഷിതമായി നില്‍ക്കുന്നതിനു പോലും ഇവിടെ സ്ഥലമില്ല. ഓടയുടെ മുകളിലൂടെ സ്ഥാപിച്ച തകര്‍ന്നു കിടന്നിരുന്ന സ്ലാബിന് ഇടയിലൂടെ അധ്യാപിക മുമ്പ് ഇവിടെ വീണിരുന്നു. ഇതോടെയാണ് പഞ്ചായത്ത് അധികൃതര്‍ സ്ലാബ് മാറ്റി സ്ഥാപ്പിച്ചത്. സ്റ്റാന്‍ഡില്‍ നിന്ന് ബസ് ഇറങ്ങി വരുന്ന റോഡും മുഴുവന്‍ തകര്‍ന്ന് കിടക്കുകയാണ്. ഇളകി ക്കിടക്കുന്ന മെറ്റല്‍ തെറിച്ച് സമീപത്തെ കടകള്‍ക്കു കേടു സംഭവിക്കുന്നുണ്ട്. സ്റ്റാന്‍ഡിനുള്ളില്‍ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടന്ന് യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും പതിവാണ്. മഴ പെയ്താല്‍ യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ നനഞ്ഞു നില്‍ക്കേണ്ട സ്ഥിതിയാണ്. സ്വകാര്യ ബസ് സ്റ്റാന്‍ഡ് പുനര്‍നിര്‍മിക്കുന്നതിനായി 90 ലക്ഷം രൂപ അനുവദിച്ചതായി എന്‍ ജയരാജ് എംഎല്‍എ അറിയിച്ചു. അംഗീകാരം ലഭിച്ച പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ നടന്നുവരികയാണ്.നിര്‍മാണം തുടങ്ങാന്‍ താമസമെടുക്കുമെന്നതിനാല്‍ താല്‍ക്കാലികമായെങ്കിലും സ്റ്റാന്‍ഡിനുള്ളിലെ കുഴിയടക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക