|    Mar 29 Wed, 2017 9:07 am

കാഞ്ഞിരപ്പള്ളി മിനി ബൈപാസ്; തുക പാഴാവുമെന്ന് ആശങ്ക

Published : 5th August 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: മുന്‍ പഞ്ചായത്ത് ഭരണസമിതികളുടെ വേണ്ട പ്ലാന്‍ തയ്യാറാക്കാതെ ആരംഭിച്ച കാഞ്ഞിരപ്പള്ളി മിനി ബൈപാസിന് അനുവദിച്ച തുക നഷ്ടാവുമെന്ന് ആശങ്ക. മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ ശരിയായ ആലോചനകളില്ലാതെ പദ്ധതികള്‍ വിഭാവനം ചെയ്തതു മൂലം കാഞ്ഞിരപ്പള്ളി മിനി ബൈപാസ് അവതാളത്തിലാവുമോയെന്ന് ആശങ്കയിലാണ് ജനപ്രതിനിധികളും നാട്ടുകാരും.
മിനി ബൈപാസിന്റെ ആരംഭവും അവസാനവും എവിടെ നിന്ന് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ ഉദ്യോഗസ്ഥരും ജനപ്രതിനിധിതികളും വിഷമത്തിലാവുമ്പോള്‍ പഴയ അംഗങ്ങള്‍ക്ക് മാത്രമേ ഇതിനെ കുറിച്ച് അറിയൂ എന്നാണ് എല്ലാവരുടെയും മറുപടി.
പണം തട്ടിയെടുക്കാനായി ഉണ്ടാക്കിയ പദ്ധതിയാണിതെന്നും പദ്ധതിയില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടോയെന്ന് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പഞ്ചായത്ത് ഭരണകക്ഷി അംഗങ്ങള്‍ നേരത്തെ കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് സ്റ്റേജുകളിലായി 1.10 കോടി മുടക്കിയ മിനി ബൈപാസിന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 1.5 കോടി രൂപ വേണം. 2011ല്‍ പദ്ധതി തയ്യാറാക്കി 2012ല്‍ നിര്‍മാണം ആരംഭിച്ചു. ലോക ബാങ്കിന്റെയും ധനകാര്യ കമ്മീഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പണികള്‍ നടത്തിയത്.
ഇപ്പോള്‍ ആന്റോ ആന്റണി എംപിയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചതിന്റെ പണികളാണ് നടക്കുന്നത്. ചില ഭൂമാഫിയകളെ സഹായിക്കാനായി മുന്‍ ഭരണസമിതി ഈ പദ്ധതിയിട്ടതെന്നും ആരോപണമുണ്ട്. ആറ്റുപുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി മണ്ണ് ഇട്ട് നിറച്ച് സംരക്ഷണഭിത്തിയും ഭാഗികമായി നിര്‍മിച്ചു. നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ പദ്ധതിയില്‍ നിന്ന് പണം മാറ്റിവയ്ക്കാന്‍ ഭരണകക്ഷി അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ബൈപാസിന്റെ തുടക്കവും അവസാനവും എവിടെയന്ന് തീരുമാനിച്ച ശേഷം മാത്രം പണം വക കൊള്ളിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ്. ഇതിനായി മുന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് അന്വേഷിക്കണമെന്ന ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചാല്‍ നിര്‍മാണ ജോലികള്‍ പാതി വഴിയില്‍ നിലയ്ക്കുമോയെന്നും ആശങ്കയിലാണ് ഭരണ പക്ഷം. മിനി ബൈപാസ് നിര്‍മാണത്തെ ചൊല്ലി ഭരണകക്ഷിയില്‍ തന്നെ വ്യത്യസ്ഥ അഭിപ്രായങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day