|    Dec 12 Tue, 2017 9:46 pm
FLASH NEWS

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് ഇന്ന് രാജിവയ്ക്

Published : 7th December 2017 | Posted By: kasim kzm

കുംകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ അധികാരമാറ്റത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനു വിരാമമിട്ടു. രണ്ടു വര്‍ഷക്കാലം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അന്നമ്മാ ജോസഫ് പാര്‍ട്ടി തീരുമാന പ്രകാരം പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇന്നു രാജിവയ്ക്കും. കോണ്‍ഗ്രസ്സിലെ തന്നെ ആശാ ജോയി കണ്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും. ചേനപ്പാടി ഡിവിഷന്‍ അംഗമാണ് ആശാ ജോയി. പിന്നീടുള്ള രണ്ടു വര്‍ഷക്കാലയളവില്‍ കേരളാ കോണ്‍ഗ്രസ്സിലെ തന്നെ മറിയാമ്മ ജോസഫും സോഫി ജോസഫും ഒരോ വര്‍ഷക്കാലം പ്രസിഡന്റാകും. നിലവിലെ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഒരു വര്‍ഷം കൂടി തല്‍സ്ഥാനത്ത് തുടരും. അവസാന രണ്ടു വര്‍ഷക്കാലം വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് അംഗങ്ങള്‍ക്കാണ്.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്ക് മാറ്റമില്ല.റോസമ്മ ആഗസ്തി വികസം, ലീലാമ്മ കുഞ്ഞുമോന്‍ ആരോഗ്യം വിദ്യാഭ്യാസം, പി എ ഷമീര്‍ ക്ഷേമകാര്യം എന്നീ അധ്യക്ഷ സ്ഥാനങ്ങളില്‍ തുടരനാണ് തീരുമാനം.കഴിഞ്ഞ ദിവസം കോട്ടയത്ത് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥാനമാറ്റം സംബന്ധിച്ച് ധാരണയിലെത്തുകയായിരുന്നു. മുണ്ടയം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കല്‍, കാഞ്ഞിരപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് എന്നിവരും കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ഏഴു പേരും ചര്‍ച്ചയില്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ 15 സീറ്റില്‍ കോണ്‍ഗ്രസ്സിന് ഏഴും കേരളാ കോണ്‍ഗ്രസ്സിന് മൂന്നും അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്തുള്ള സിപിഎമ്മിന് നാലും സിപിഐക്ക് ഒരംഗവുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക