|    Jan 22 Sun, 2017 9:47 pm
FLASH NEWS

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ 115 പ്രോജക്ടുകള്‍ക്ക് അംഗീകാരം

Published : 6th September 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17ലേക്കുള്ള വാര്‍ഷിക പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലംഭിച്ചു. 8.27 കോടി രൂപ അടങ്കല്‍ വരുന്ന 115 പ്രോജക്ടുകള്‍ക്കാണ് ഡിപിസി അംഗീകാരം നല്‍കിയത്.
ഉല്‍പ്പാദക മേഖലയില്‍ 1.81 കോടി രൂപയുടെയും പശ്ചാത്തല മേഖലയില്‍ 2 കോടി രൂപയുടേയും പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതി, കാര്‍ഷിക മേഖലയില്‍ ജലസേചന മണ്ണുസംരക്ഷണ പ്രവൃത്തികള്‍, കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം, റോഡുകളുടെ മെയിന്റനന്‍സും പൂര്‍ത്തീകരണവും, അങ്കണവാടികള്‍ക്ക് ഭൂമി, അങ്കണവാടി കെട്ടിട നിര്‍മാണം, പൂരക പോഷകാഹാര പരിപാടി, ഭിന്നശേഷിയുള്ളവര്‍ക്ക് മുചക്ര സ്‌കൂട്ടര്‍, പാലിയേറ്റീവ് പരിപാല പദ്ധതി, വയോജനങ്ങള്‍ക്ക് പകല്‍വീട്, ബ്ലോക്ക് വനിതാ തൊഴില്‍ പരിശീലന കേന്ദ്രം പൂര്‍ത്തീകരണം, കൂട്ടിക്കല്‍ പഞ്ചായത്തിലെ ജലനിധി പദ്ധതിക്ക് ബ്ലോക്ക് വിഹിതം, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, ഒഡിഎഫ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് വിഹിതം. കര്‍ഷക ഓപണ്‍ മാര്‍ക്കറ്റുകള്‍ക്ക് കംപ്യൂട്ടര്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, പട്ടികജാതി-വര്‍ഗ കോളനികളുടെ അടിസ്ഥാന സൗകര്യം വികസനം, പുഞ്ചവയലിലും കാഞ്ഞിരപ്പള്ളിയുലം ഓപണ്‍ സ്റ്റേജ് നിര്‍മാണം എന്നിവയാണു പ്രധാന പദ്ധതികള്‍.
2016-17ലേക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതമായി ജനറല്‍ വിഭാഗത്തില്‍ 2.97 കോടി രൂപയും എസ്‌സിപിയില്‍ 1.7 കോടി രൂപയും ടിഎസ്പിയില്‍ 6.51 ലക്ഷം രൂപയും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 55.48 ലക്ഷം രൂപയുമാണ് ബ്ലോക്ക് പഞ്ചായത്തിനു ലഭിക്കുക. കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം ഗ്രാമപ്പഞ്ചായത്ത് വിഹിതം ചബാങ്ക് വായ്പ, ഗുണഭോക്തൃ വിഹിതം എന്നിവ കൂടി ചേര്‍ത്താണ് 20.88 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആദ്യ ഡിപിസിയില്‍ തന്നെ പദ്ധതിക്ക് അംഗീകാരം നേടിയിരുന്നു.
100 ശതമാനം തുകയും ചെലവഴിച്ച് പദ്ധതി ചെലവിന്റെ കാര്യത്തിലും കഴിഞ്ഞ വര്‍ഷം മികച്ച നേട്ടം കൈവരിച്ച ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പദ്ധതി നിര്‍വഹണം ഉടന്‍ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, സെക്രട്ടറി കെ എസ് ബാബു, വൈസ് പ്രസിഡന്റ് ജോളിമടുക്കക്കുഴി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി എ ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക