|    Oct 17 Wed, 2018 1:41 pm
FLASH NEWS

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കും

Published : 9th January 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന താലൂക്ക് വികസന സമിതിയില്‍ എസ്ഡിപിഐ നല്‍കിയ പരാതിയില്‍ പരിഹാരമായി. സ്റ്റാന്‍ഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാവുന്നു. നാട്ടുകാരും വ്യാപാരികളും സ്ഥലം എംഎല്‍എയെ നേരില്‍ കണ്ട് നിരവധി തവണ പരാതികള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് സ്റ്റാന്‍ഡിന്റെ പുനരുദ്ധാരണത്തിനായി 90 ലക്ഷം രുപ അനുവദിക്കുമെന്നും ഉടന്‍തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ എന്‍ ജയരാജ് നാട്ടുകാര്‍ക്ക് രണ്ടു വര്‍ഷം മുമ്പ് ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നതിനാല്‍ എസ്ഡിപിഐ പ്രതിഷേധത്തിലായിരുന്നു. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ മുടക്കി ഉടന്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് താലൂക്ക് വികസന സമിതിയില്‍ എസ്ഡിപിഐ പരാതി നല്‍കി യിരുന്നു. തുടര്‍ന്ന് ഉടന്‍ പരിഹാര നടപടികള്‍ ഉണ്ടാവുമെന്ന് ഡോ. എന്‍ ജയരാജ് എംഎല്‍എ താലൂക്ക് വികസന സമിതിയില്‍ അറിയിച്ചു. ബിപിഎല്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ കാര്‍ഡുടമകളോട് സീല്‍ ചെയ്യാനായി കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫിസിലേക്കു റേഷന്‍ കടകള്‍ വഴി വാങ്ങിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ഉപഭോക്താക്കള്‍ക്കു തിരകെ റേഷന്‍ കാര്‍ഡ് നല്‍കാതെയും റേഷന്‍ വിതരണം ശരിയായ രീതിയില്‍ നടത്താതെ ജനങ്ങളെ വലക്കുന്നതിനെതിരേയും എസ്ഡിപിഐയുടെ നേതൃത്വത്തില്‍ താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസറെ ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയില്‍ വിളിച്ചു വരുത്തി.സപ്ലൈ ഓഫിസില്‍ എത്തിയ മുഴുവന്‍ കാര്‍ഡുകളും സീല്‍ വച്ചതായും കാര്‍ഡുടമകള്‍ക്ക് മുഴുവന്‍ പേര്‍ക്കും റേഷന്‍ സാധനങ്ങള്‍ കൊടുക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും പരാതിക്കാരനായ നാസര്‍ കിണറ്റുകരയ്ക്ക് ഉറപ്പു നല്‍കി. പാറത്തോട് പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സോളാര്‍ ലാമ്പുകള്‍ പ്രകാശിക്കുന്നില്ലന്ന പരാതിയില്‍ ഇതിനായുള്ള നടപടികള്‍ അടുത്ത താലൂക്ക് വികസന സമിതിക്ക് മുമ്പായി നടത്തുമെന്ന്് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഡോ. എന്‍ ജയരാജ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബസ്റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വിവിധ പഞ്ചായത്ത് വാര്‍ഡംഗങ്ങള്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍, മറ്റു വിവിധ സെക്ഷനുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss