|    Oct 23 Mon, 2017 10:55 pm
FLASH NEWS

കാഞ്ഞിരപ്പള്ളി ആനിത്തോട്ടം പാലം: 25 ലക്ഷം അനുവദിച്ചു

Published : 6th February 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തോട്ടുമുഖവും ആനിത്തോട്ടവുമായി ബന്ധിപ്പിക്കുന്ന വര്‍ഷങ്ങളോളം പഴക്കമുള്ള പാലത്തിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. ഇതിനെ സംബന്ധിച്ച് ഭരണാനുമതി ലഭിച്ചതായി കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ് അറിയിച്ചു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാലം അപകട ഭീഷണിയിലാണെന്ന വാര്‍ത്ത തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കൂടാതെ നാട്ടുകാരുടെ പ്രതിഷേധവും എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തരമായ സമരങ്ങളുടെ ഫലമാണ് പാലത്തിന് 25 ലക്ഷം രൂപ അനുവദിച്ചത്.
ആനിത്തോട്ടം പാലത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക