|    Oct 19 Thu, 2017 11:15 am
FLASH NEWS

കാഞ്ഞിരപ്പള്ളിയില്‍ ശക്തമായ സാന്നിധ്യമായി എസ്ഡിപിഐ സാരഥികള്‍

Published : 26th October 2015 | Posted By: SMR

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ ശക്തമായ സാന്നിധ്യമായി എസ്ഡിപിഐ സ്ഥനാര്‍ഥികള്‍ പ്രചാരണത്തില്‍ മുന്നേറുന്നു. തീപാറുന്ന പോരാട്ടം നടക്കുന്ന എട്ടാം വാര്‍ഡില്‍ എസ്ഡിപിഐ സാരഥി വി ഐ ഷാജഹാനാണ്.
മുന്‍കാലങ്ങളില്‍ ഈ വാര്‍ഡ് എല്‍ഡിഎഫിന്റെതായിരുന്നെങ്കിലും കഴിഞ്ഞ തവണ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. ശക്തമായ മല്‍സരം നടക്കുന്ന ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ഥി വി ഐ ഷാജഹാനെതിരെ എല്‍ഡിഎഫും യുഡിഎഫും വെല്‍ഫെയര്‍പാര്‍ട്ടിയുമാണ് മല്‍സരരംഗത്തുള്ളത്. 25 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യവും സന്നദ്ധ സേവന പ്രവര്‍ത്തനരംഗങ്ങളില്‍ നിറസാന്നിധ്യവുമായ വി ഐ ഷാജഹാന്‍ എട്ടാം വാര്‍ഡിലേക്ക് കന്നിയങ്കം കുറിക്കാനായി ഇറങ്ങിയതോടെ യുഡിഎഫിനും എല്‍ഡിഎഫിനും മല്‍സര രംഗത്ത് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. 12ാം വാര്‍ഡില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥി ഫൗസി മോള്‍ എം എ ഇത്തവണ കന്നിയങ്കം കുറിക്കുകയാണ്. ശക്തമായ മല്‍സരമാണ് ഈ വാര്‍ഡിലും നടക്കുന്നത്. പഞ്ചായത്തില്‍ മാറിമാറി വരുന്ന ഭരണസമിതികള്‍ കൊടുകാര്യസ്ഥതയും അഴിമതിയും മൂലം വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്.
പ്രദേശ വാസികള്‍ക്ക് സുപരിചിതമായ ഫൗസി മോള്‍ എം എ ഭവന സന്ദര്‍ശനത്തിലും വോട്ടര്‍മാരെ നേരിട്ടു കണ്ട് വോട്ട് തേടുന്നതിലുമാണ് ശ്രദ്ധിക്കുന്നത്. നിലവിലുള്ള ഇരുമുന്നണികളുടെയും ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ അതൃപ്തരാണ്. രണ്ട് വാര്‍ഡുകളിലും വിജയ പ്രതീക്ഷയുമായാണ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രചാരണരംഗത്ത് മുന്നേറുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക