|    Dec 15 Fri, 2017 5:50 pm
FLASH NEWS

കാഞ്ഞിരപ്പള്ളിയില്‍ പ്ലാസ്റ്റിക് കോട്ടിങ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി: ഉദ്ഘാടനം ഇന്ന്

Published : 2nd December 2017 | Posted By: kasim kzm

കാഞ്ഞിരപ്പള്ളി: താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക് കോട്ടിങ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇന്നു വൈകീട്ട് നാലിന് റോഡിന്റെ ഉദ്ഘാടനം ഡോ. എന്‍ ജയരാജ് എംഎല്‍എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഞള്ളമറ്റം വാര്‍ഡിലെ കല്ലറക്കാവ് കരിമ്പുക്കയം റോഡാണ് പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ച് ടാറിങ് നടത്തിയത്. ഒരു കിലോമീറ്റര്‍ ദൂരം ടാര്‍ ചെയ്യുന്നതിനായി 306 കിലോഗ്രം പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചത്. പൊടിച്ചെടുത്ത പ്ലാസ്റ്റിക് മിശ്രിതം മിക്‌സിങ് മെഷിനിലിട്ട് മെറ്റലും ടാറുമായി കലര്‍ത്തി ഉരുക്കി ചേര്‍ത്താണ് ടാറിങ് നടത്തുന്നത്. 10 സ്‌ക്വയര്‍ മീറ്റര്‍ ടാറിങിന് 10 ഗ്രാം പ്ലാസ്റ്റിക്കാണ് ടാറില്‍ ചേര്‍ക്കുന്നത്.സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ഈ വര്‍ഷം മുതല്‍ ഒരു റോഡ് പ്ലാസ്റ്റിക് കോട്ടിങ് ഉപയോഗിച്ച് നവീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനും റോഡുകള്‍ക്ക് കൂടുതല്‍ ഈടു നല്‍കാനും കഴിയുമെന്ന് വാര്‍ഡംഗം റിജോവാളാന്തറ പറഞ്ഞു.20 വര്‍ഷം മുമ്പാണ് കല്ലറക്കാവ് കരിമ്പുക്കയം റോഡ് നവീകരണം നടത്തിയത്. കല്ലറക്കാവ് മുതല്‍ കരിമ്പുക്കയം അങ്കണവാടി വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗം 9.24 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചതെന്നു വാര്‍ഡംഗം അറിയിച്ചു. കരിമ്പുകയം കോസ്‌വേ ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ ഈ റോഡ് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പത്തനംതിട്ട, റാന്നി, ചേനപ്പാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്താന്‍ ഈ റോഡ് ഉപകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക