|    May 25 Thu, 2017 6:10 pm
FLASH NEWS

കാഞ്ഞിരപ്പള്ളിയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

Published : 28th July 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: വട്ടകപ്പാറ നാച്ചികോളനി കുടിവെള്ള സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടുവന്താനം നാച്ചികോളനി, കല്ലുങ്കല്‍ കോളനി ഭാഗങ്ങളില്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു.
എന്നാല്‍ സൊസൈറ്റി ഭാരവാഹികള്‍ ഇതു പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമായി. നിരവധി കുടുംബങ്ങളാണ് സൊസൈറ്റിയുടെ കീഴിലുള്ള കുടിവെള്ള പദ്ധതിയെ ആശ്രയിച്ചു കഴിയുന്നത്. എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം കിട്ടാതായിട്ട് മാസങ്ങളാവുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പ് ലൈനുകള്‍ തുരുമ്പെടുത്ത് പൊട്ടി താറുമാറായിട്ട് രണ്ടു വര്‍ഷമാവുന്നു.
കുടിവെള്ള സൊസൈറ്റിയില്‍ വാര്‍ഡംഗത്തിന്റെ ഫണ്ടില്‍ നിന്ന് പൈപ്പ് ലൈനുകള്‍ പലതും മാറ്റിയെങ്കിലും പല സ്ഥലങ്ങളിലും വീണ്ടും പൈപ്പ് ലൈനുകള്‍ തകര്‍ന്നു കിടക്കുന്നു. പൈപ്പ് ലൈനുകള്‍ പൊട്ടിയത് മാറ്റി വയ്ക്കാനോ പുതിയത് ഏര്‍പ്പെടുത്തുന്നതിനോ പുതിയ ഭാരവാഹികള്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വേനല്‍കാലമായാല്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ഈ മേഖലയിലുള്ളവര്‍ കിലോ മീറ്ററുകള്‍ പോയി കുടിവെള്ളം കൊണ്ടുവരേണ്ട അവസ്ഥയാണ്. കഴിഞ്ഞ വേനലില്‍ കുടിവെള്ളമില്ലാത്ത ഈ മേഖലയില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ വേനല്‍ കഴിയുന്നതുവരെ കുടിവെള്ള എത്തിച്ചിരുന്നു. ജലക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കൊടുവന്താനത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അധികാരികള്‍ നടപടി കൈക്കാണ്ടില്ലെങ്കില്‍ വന്‍ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day