|    Jul 21 Sat, 2018 5:31 am
FLASH NEWS

കാഞ്ഞിരപ്പള്ളിയില്‍ ടാറിങ് തകര്‍ന്ന് വന്‍ഗര്‍ത്തം

Published : 13th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ദേശീയപാതയും സംസ്ഥാന പാതയും ഒന്നിക്കുന്ന കാഞ്ഞിരപ്പള്ളി ടൗണില്‍ പേട്ടക്കവലയില്‍ ടാറിങ് തകര്‍ന്ന് വന്‍ഗര്‍ത്തം. ടൗണിലെ ഗതാഗതക്കുരുക്കും കൂടിയായപ്പോള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ദുരിതം  അനുഭവിക്കേണ്ടി വരുന്നു.തുടര്‍ന്ന് രണ്ട് മാസക്കാലമയി റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങളായി കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി-കാഞ്ഞിരം കവല റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പേട്ടക്കവലയിലെ റോഡിന്റെ ഇരുവശങ്ങളും സ്ഥലം വീതികൂട്ടിയിരുന്നു. ഇവിടം ടാറ് ചെയ്യാനായി മെറ്റല്‍ ഇറക്കി ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടൗണിന്റെ ഹൃദയഭാഗത്തെ ട്രാഫിക് സിഗ്‌നല്‍ മുതല്‍ ഈരാറ്റുപേട്ട റോഡില്‍ വെയ്റ്റിങ് ഷെഡ്ഡ് വരെയുള്ള ഭാഗങ്ങളില്‍ ടാര്‍ ചെയ്യാതെ ബാക്കി ഭാഗം മുതലാണ് ടാറിങ് നടത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-കാഞ്ഞിരംകവല റോഡുകളുടെ പുനര്‍നിര്‍മാണം ഒന്നാംഘട്ട ടാറിങും കഴിഞ്ഞ് രണ്ടാഘട്ടം ടാറിങ് തുടങ്ങിയിട്ടും കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ടാറിങ് പൂര്‍ത്തിയാക്കത്തതില്‍ നാട്ടുകാരില്‍ ശക്തമായ പ്രതിഷേധമുണ്ട്. റോഡ് തകര്‍ന്ന് കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നതു മൂലം വാഹനങ്ങള്‍ അപകടത്തി ല്‍ പെടുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. തിരക്കേറിയ ടൗണില്‍ ഗതാഗത കുരുക്ക് ഏറുമ്പോള്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും യാത്ര ഏറെ ദുരിതമാണ്. യാത്രക്കാര്‍ റോഡിനു സൈഡ് ചേര്‍ന്നു പോയാലും ചെളിവെള്ളം തെറിച്ചു വസ്ത്രങ്ങള്‍ അഴുക്കാവുന്നതും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. അടിയന്തരമായി റോഡുകളുടെ ശോച്യാവസ്ഥപരിഹരിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ കെട്ടിക്കിടക്കുന്ന ചെളിവെള്ളം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss